Wednesday, July 24th, 2019

ഭര്‍ത്താവിനെ യാത്രയാക്കി മടങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട് പരിക്കേറ്റ യുവതി മരിച്ചു

കാസര്‍കോട്: മംഗളൂരു: എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സുമയ്യ മന്‍സിലില്‍ സുഹൈലിന്റെ ഭാര്യ ഖൈറുന്നിസ (25) ആണ് മരിച്ചത്. ഈമാസം 18ന് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഗള്‍ഫിലേക്ക് പോവുകയായിരുന്ന സുഹൈലിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ എയര്‍പോര്‍ട്ട് റോഡില്‍ മേരി ഹില്ലില്‍ വെച്ച് കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സുഹൈലിന്റെ ഇളയസഹോദരന്‍ സമദ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ പിതാവ് അസീസ്, സഹോദരി സുമയ്യ … Continue reading "ഭര്‍ത്താവിനെ യാത്രയാക്കി മടങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട് പരിക്കേറ്റ യുവതി മരിച്ചു"

Published On:Jun 24, 2019 | 8:37 am

കാസര്‍കോട്: മംഗളൂരു: എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സുമയ്യ മന്‍സിലില്‍ സുഹൈലിന്റെ ഭാര്യ ഖൈറുന്നിസ (25) ആണ് മരിച്ചത്. ഈമാസം 18ന് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഗള്‍ഫിലേക്ക് പോവുകയായിരുന്ന സുഹൈലിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ എയര്‍പോര്‍ട്ട് റോഡില്‍ മേരി ഹില്ലില്‍ വെച്ച് കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
സുഹൈലിന്റെ ഇളയസഹോദരന്‍ സമദ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ പിതാവ് അസീസ്, സഹോദരി സുമയ്യ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഖൈറുന്നിസക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    19 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    22 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    37 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    1 hour ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    3 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല