Sunday, September 23rd, 2018

അഞ്ചല്‍ സ്വദേശിയാ കാമുകനെ തേടി അടിമാലി സ്വദേശിനിയെത്തി

കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് അഞ്ചല്‍ സ്വദേശിയാ കാമുകനെ തേടി അടിമാലി സ്വദേശിനിയെത്തി. ഏരൂര്‍ നെട്ടയം സുലഭാ ഭവനില്‍ സൂരജിനെതേടിയാണ് കഴിഞ്ഞദിവസം രാത്രി യുവതി കുളത്തൂപ്പുഴയിലെത്തിയത്. കാമുകന്‍ അഞ്ചല്‍ സ്വദേശിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയിലെ ചാറ്റിംഗില്‍ കാമുകനെ നേരില്‍ കാണാന്‍ വരുമെന്നും, വിവാഹംകഴിക്കണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തന്നെ അന്വേഷിച്ച് വരേണ്ടെന്ന് കാമുകന്‍ അറിയിച്ചെങ്കിലും യുവതി പിന്‍വാങ്ങിയില്ല. ചൊവ്വാഴ്ച രാത്രി 9.30 ഓടെ അടിമാലിയില്‍ നിന്ന് ആയൂര്‍ … Continue reading "അഞ്ചല്‍ സ്വദേശിയാ കാമുകനെ തേടി അടിമാലി സ്വദേശിനിയെത്തി"

Published On:Jul 26, 2018 | 8:01 am

കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് അഞ്ചല്‍ സ്വദേശിയാ കാമുകനെ തേടി അടിമാലി സ്വദേശിനിയെത്തി. ഏരൂര്‍ നെട്ടയം സുലഭാ ഭവനില്‍ സൂരജിനെതേടിയാണ് കഴിഞ്ഞദിവസം രാത്രി യുവതി കുളത്തൂപ്പുഴയിലെത്തിയത്. കാമുകന്‍ അഞ്ചല്‍ സ്വദേശിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയിലെ ചാറ്റിംഗില്‍ കാമുകനെ നേരില്‍ കാണാന്‍ വരുമെന്നും, വിവാഹംകഴിക്കണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തന്നെ അന്വേഷിച്ച് വരേണ്ടെന്ന് കാമുകന്‍ അറിയിച്ചെങ്കിലും യുവതി പിന്‍വാങ്ങിയില്ല. ചൊവ്വാഴ്ച രാത്രി 9.30 ഓടെ അടിമാലിയില്‍ നിന്ന് ആയൂര്‍ എത്തിയപ്പോഴേക്കും ഫോണ്‍ ഓഫായിരുന്നു. രാത്രി വൈകി കുളത്തൂപ്പുഴയില്‍ എത്തിയ യുവതിയെ കണ്ട് സംശയം തോന്നി ഓട്ടോറിക്ഷാക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും കുളത്തൂപ്പുഴ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ കൊട്ടാരക്കര വനിതാ സെല്ലിലേക്ക് മാറ്റി. ഇന്നലെ ഏരൂര്‍ പോലീസ് സൂരജിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ അറിയിക്കുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    20 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    21 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി