Monday, September 24th, 2018

ലഡു കച്ചവടം പൊടിപൊടിച്ചു; കണ്ണൂരില്‍ മാത്രം ലക്ഷങ്ങളുടെ വില്‍പ്പന

ഉത്തരമലബാറില്‍ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ ലഡുവിന്റെ കച്ചവടമാണ് നടന്നത്.

Published On:May 5, 2018 | 11:48 am

കണ്ണൂര്‍: ആഘോഷങ്ങളില്‍ മലയാളിയെ സംബന്ധിച്ച് പ്രാധന്യമുള്ള പലഹാരമാണ് ലഡു. എസ് എസ് എല്‍ സി റിസല്‍ട്ട് വന്നതോടെ വിജയം ആഘോഷിക്കാനായി വിദ്യാര്‍ത്ഥികളില്‍ മിക്കവരും തിരഞ്ഞെടുത്തതും ലഡുവിനെ തന്നെ. ഇതോടെ ബേക്കറികള്‍ വലിയ തോതിലാണ് ലഡുവിനായി ആവശ്യക്കാര്‍ എത്തുന്നത്.
ഉത്തരമലബാറില്‍ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ ലഡുവിന്റെ കച്ചവടം നടന്നതായാണ് ബേക്കറി ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. റിസള്‍ട്ട് വരുന്ന ദിവസം തന്നെ ലഡു, ജിലേബി, ചോക്ലേറ്റുകള്‍ തുടങ്ങിയ മധുരപലഹാരങ്ങള്‍ ബേക്കറികളില്‍ കൂടുതലായി കരുതിയിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ രണ്ടു ദിവസമായി എസ് എസ് എല്‍ സിയുടെ വിജയത്തിന്റെ ആഘോഷം ബേക്കറി കച്ചവടക്കാരുടെ മനം കവരുകയാണ്.
വിവിധ നിറങ്ങളിലുള്ള ലഡു വിപണിയില്‍ ലഭ്യമാണ്. പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ ലഡുവാണ് വിപണിയിലുള്ളത്. പക്ഷേ ആളുകളില്‍ ബഹുഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത് മഞ്ഞ ലഡുവാണ്. എസ് എസ് എല്‍ സി വിജയശതമാനം കൂടിയതു പോലെ മധുരപലഹാര വില്‍പ്പനയും വര്‍ധിച്ചിു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വില്‍പ്പന നടന്നതായിട്ടാണ് റിപ്പോര്‍ട്ട്.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    20 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    22 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി