Sunday, July 21st, 2019

ജനകീയം ഈ നടപടി

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള നടപടി വളരെയേറെ സ്വാഗതാര്‍ഹമായ ഒരു കാര്യം തന്നെയാണ്. തുണിക്കടകളിലും സ്റ്റേഷനറികളിലും ജ്വല്ലറികളിലും മറ്റും നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇരിക്കാന്‍ അവസരം നല്‍കിയാല്‍ ജോലിയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് ഇരിപ്പിടം നിഷേധിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതുമൂലം ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണ് പല തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നത്. ഇതിനെതിരെ നേരത്തെ മുതല്‍ തന്നെ … Continue reading "ജനകീയം ഈ നടപടി"

Published On:Jul 5, 2018 | 12:54 pm

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള നടപടി വളരെയേറെ സ്വാഗതാര്‍ഹമായ ഒരു കാര്യം തന്നെയാണ്.
തുണിക്കടകളിലും സ്റ്റേഷനറികളിലും ജ്വല്ലറികളിലും മറ്റും നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇരിക്കാന്‍ അവസരം നല്‍കിയാല്‍ ജോലിയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് ഇരിപ്പിടം നിഷേധിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതുമൂലം ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണ് പല തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നത്. ഇതിനെതിരെ നേരത്തെ മുതല്‍ തന്നെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ഇത് കാരണം സ്ത്രീകള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് വിദഗ്ധര്‍ നേരത്തെ നല്‍കിയിരുന്നു. കാലുകള്‍ക്കും ഗര്‍ഭപാത്രം, മൂത്രാശയ സംബന്ധമായ പലവിധ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പുണ്ടായത്.
ഈയൊരവസ്ഥക്കാണ് സര്‍ക്കാറിന്റെ നടപടിയിലൂടെ പരിഹാരമായത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും നിയമ ഭേദഗതി വന്നതും ആശ്വാസകരമായ കാര്യം തന്നെയാണ്. സ്ത്രീ സുരക്ഷക്ക് സര്‍ക്കാര്‍ വലിയ ഗൗരവം നല്‍കുന്നുവെന്ന് തന്നെയാണ് ഈ നടപടിയിലൂടെ മനസിലാവുന്നത്. സ്ത്രീസുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ വ്യക്തമായ സൂചനകളും തീരുമാനവും നല്‍കുന്നുണ്ട്.
കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുകയായിരുന്നു. ഇരിപ്പിടമോ മതിയായ ടോയ്‌ലറ്റ് സൗകര്യമോ ലഭിക്കാതെ സ്ത്രീ ജീവനക്കാര്‍ ബുദ്ധിമുട്ടുന്നുവെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ അന്വേഷണത്തില്‍ ഗുരുതരമായ ചട്ടലംഘനങ്ങളും ബോധ്യപ്പെട്ടു. ഇതോടെയാണ് നിയമ ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കുള്ള പിഴ 5000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയാക്കി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ രണ്ടുലക്ഷം രൂപവരെയാകും. ഒരു തൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരടക്കം ഏജന്‍സികള്‍ വഴി ജോലി ചെയ്യുന്ന ഏത് ജീവനക്കാരെയും തൊഴിലാളി എന്ന നിര്‍വചനത്തിന്റെ വഴിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്. കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട റജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് രീതിയിലാക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ജനകീയ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴാണ് ഏതൊരു സര്‍ക്കാറും ജനമനസുകളില്‍ ഇടം നേടുന്നത്. ഈയൊരു തീരുമാനത്തിലൂടെ ഈ സര്‍ക്കാറിന് ജനമനസുകളില്‍ ഇടം നല്‍കുമെന്ന് വിശ്വസിക്കാം.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍