Tuesday, April 23rd, 2019

ക്ലൈമാക്‌സില്‍ കയ്യടി നേടി ഡിവൈഎസ്പി

ഉറുമ്പ് ഭക്ഷണം ശേഖരിക്കുന്നതുപോലെ ചെറുതായി തോന്നിയ കാര്യങ്ങള്‍കൂടി ചേര്‍ത്തുവെച്ചാണ് ഒരുതരത്തിലുള്ള മൂന്നാംമുറ പോലുമില്ലാതെ പ്രതികളെ പിടികൂടിയത്.

Published On:Jun 25, 2018 | 12:09 pm

കണ്ണൂര്‍: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച കേസ് അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി തന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന് രൂപം നല്‍കിയതുമുതല്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍. എസ് ഐയായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച അദ്ദേഹത്തിന് പട്ടാപ്പകല്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ മോഷണം കടുത്ത വെല്ലുവിളി തന്നെയായിരുന്നു. റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ കൊലപാതകവും സ്വത്ത് തട്ടിയെടുക്കലും ഉള്‍പ്പെടെ വളരെ പ്രമാദമായ 13 കേസുകള്‍ തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്‍ഹനായ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ തൊപ്പിയിലെ ഏറെ തിളക്കമുള്ള പൊന്‍തൂവലായി മാറിയിരിക്കയാണ് പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച.
ഉറുമ്പ് ഭക്ഷണം ശേഖരിക്കുന്നതുപോലെ ഏറ്റവും ചെറുതായി തോന്നിയ കാര്യങ്ങള്‍കൂടി ചേര്‍ത്തുവെച്ചാണ് ഒരുതരത്തിലുള്ള മൂന്നാംമുറ പ്രയോഗങ്ങളുമില്ലാതെ മോഷണം നടന്ന് 17ാമത്തെ ദിവസം പ്രതികളെ പൊതുസമക്ഷം കൊണ്ടുവന്നത്. പട്ടാപ്പകല്‍ ജനമധ്യത്തില്‍ നടന്ന കവര്‍ച്ചയെന്ന നിലയില്‍ സംസ്ഥാനത്തെ ഞെട്ടിച്ച കേസിലെ പ്രതികളെ കണ്ടെത്തുകയെന്നത് അന്വേഷണസംഘം വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയായിരുന്നു. തികഞ്ഞ ശൂന്യതയില്‍ നിന്നാണ് അന്വേഷണമാരംഭിച്ചതെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാത്തതിനാല്‍ അന്വേഷണം എവിടെ തുടങ്ങണമെന്ന നിസ്സഹായത പോലീസിനെ തളര്‍ത്തിയെങ്കിലും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സമര്‍ത്ഥമായ രീതിയില്‍ കുറ്റവാളികളെ തളച്ച അനുഭവ സമ്പത്തുമായി ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
പഴയങ്ങാടി എസ്‌ഐ ബിനുമോഹന്‍, ഡിവൈഎസ്പിയുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രത്യേക സ്‌ക്വാഡങ്ങംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 26 പോലീസുകാര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് തെളിയാതെ പോകുമായിരുന്ന ഈ മോഷണകേസ് തെളിയിച്ചെടുത്തത്. ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ തെളിവുകള്‍ നശിപ്പിച്ച് എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണം പൊലിസിനെ വല്ലാതെ വട്ടംകറക്കിയിരുന്നു. ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള്‍ പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്‍ക്ക് ഒരു തരത്തിലും മുഖം കൊടുക്കാതെ സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. അന്വേഷണത്തിന്റെ ഏകാഗ്രതയെ ബാധിക്കുമെന്നതിനാല്‍ വിമര്‍ശനങ്ങളുയര്‍ത്തിയ പത്രങ്ങളെയോ മറ്റ് ദൃശ്യമാധ്യമങ്ങളെയോ കാണാന്‍പോലും അന്വേഷണത്തിനിടയില്‍ തയ്യാറായില്ല.

LIVE NEWS - ONLINE

 • 1
  20 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 2
  57 mins ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 3
  1 hour ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 4
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 5
  2 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 6
  2 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 7
  2 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 8
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 9
  5 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്