Thursday, August 16th, 2018

27-ാം രാവില്‍ കുവൈത്തി്ല്‍ പള്ളികള്‍ നിറഞ്ഞ് കവിഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ 10,000ത്തിലധികം പേരാണ് രാത്രി നമസ്‌കാരത്തിനെത്തിയത

Published On:Jun 13, 2018 | 9:10 am

കുവൈത്ത് സിറ്റി: ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠകരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന് (ഖുര്‍ആന്‍ അവതീര്‍ണമായ രാവ്) കൂടുതല്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന 27-ാം രാവായ ഇന്നലെ രാത്രി നിസ്‌കാരത്തിന് വിശ്വാസികളുടെ പ്രവാഹം. തിങ്കളാഴ്ച രാത്രി വിശ്വാസികള്‍ ഒഴുകിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികള്‍ ജനസാഗരമായി. ഏറ്റവും കൂടുതല്‍ പേര്‍ രാത്രി നമസ്‌കാരത്തിനെത്തിയത് രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറിലാണ്.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ 10,000ത്തിലധികം പേരാണ് രാത്രി നമസ്‌കാരത്തിനെത്തിയത്. പ്രമുഖ പള്ളികളില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളുമെല്ലാം സജ്ജീകരിച്ചിരുന്നു. പഴുതടച്ചുള്ള സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയാണ് ആളുകളെ അകത്ത് പ്രവേശിപ്പിച്ചത്
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍ നേരത്തേ തന്നെ പള്ളിയില്‍ ഇരിപ്പുറപ്പിച്ച് ആരാധനകളില്‍ മുഴുകി. മസ്ജിദിന് പുറത്തേക്കും നമസ്‌കാരത്തിന്റെ നിര നീണ്ടു. ഖിയാമുല്ലൈല്‍ അവസാനിപ്പിക്കുന്ന വിത്ര്‍ നമസ്‌കാരത്തിലെ ഖുനൂത്ത് ഭക്തിസാന്ദ്രമായിരുന്നു. ചെയ്തുപോയ പാപങ്ങളില്‍നിന്ന് മോചനം തേടിയുള്ള മനമുരുകും പ്രാര്‍ഥന ഹൃദ്യമായിരുന്നു. മികച്ച ഖാരിഉകള്‍ നേതൃത്വം നല്‍കുന്നതിനാല്‍ അദലിയ, ജാബിര്‍ അലി, ജനൂബ് സുര്‍റ എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    12 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    15 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    21 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    22 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍