Tuesday, July 23rd, 2019

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ നാട്ടിലെത്തിക്കും: മന്ത്രി

തുടര്‍ ചര്‍ച്ച നടത്തി ധാരണപത്രം ഒപ്പുവെക്കും.

Published On:Jul 26, 2018 | 9:33 am

തിരു: ഇടനിലക്കാരുടെ ചതിയില്‍പെട്ട നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എംബസി മുഖേന തുടര്‍ നടപടി സ്വീകരിക്കാമെന്ന് കുവൈത്ത് ആരോഗ്യ വകുപ്പ് മേധാവി മുസ്തഫ അല്‍ റിദ ഉറപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. ഓവര്‍സീസ് ഡെവലപ്മന്റെ് ആന്റ്എംപ്ലോയ്മന്റെ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ (ഒഡെപെക്ക്) വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍നിന്ന് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ ബ്രിട്ടനുമായി കരാറിലെത്തിയതായി മന്ത്രി അറിയിച്ചു. ഒരു വര്‍ഷം 1000 നഴ്‌സുമാര്‍ക്ക് അവസരം ലഭിക്കും. അടുത്ത ഫുട്ബാള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണ മേഖലയില്‍ നിരവധി തൊഴില്‍ അവസരം ഉണ്ടാവും.
അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ജര്‍മനി, ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കും. കുവൈത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ അവസരമുണ്ട്. തുടര്‍ ചര്‍ച്ച നടത്തി ധാരണപത്രം ഒപ്പുവെക്കും. ഈ വര്‍ഷം ഇതുവരെ 1010 പേര്‍ക്ക് ഒഡെപെക്ക് വഴി വിദേശത്ത് തൊഴില്‍ ലഭ്യമാക്കി.

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു