കുറ്റിപ്പാല കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും

Published:December 13, 2016

കോഴിക്കോട്: മുക്കം: നഗരസഭയിലെ കുറ്റിപ്പാല രാജീവ് ദശലക്ഷം കോളനിയിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് കോളനി സന്ദര്‍ശിച്ച ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. ഇപ്പോഴുള്ളതും ആസന്നഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മക നടപടികളുണ്ടാവും. കോളനിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഹൈസ്‌കൂള്‍ കുന്നിലെ നിലവിലെ ടാങ്കിനോടുചേര്‍ന്ന് മറ്റൊരു ടാങ്ക് കൂടി സ്ഥാപിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കും. ഇതിനായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ കോളനിയിലെത്തും.
നഗരസഭയെയും കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി മെഗാ കുടിവെള്ളപദ്ധതി പൂര്‍ണമാകുന്നതോടെ കോളനിയിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സാധ്യമായ നടപടിയെടുക്കും. കോളനിയിലെ നിത്യരോഗികളുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം ലഭ്യമാക്കും. എല്ല് നുറുങ്ങല്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് താലോലം പദ്ധതിയില്‍ ധനസഹായം ലഭ്യമാക്കും.
വിദ്യാര്‍ഥികള്‍ക്കും മറ്റും പ്രയോജനപ്പെടുന്ന രീതിയില്‍ കോളനിയില്‍ സാംസ്‌കാരികനിലയം സ്ഥാപിക്കാന്‍ നഗരസഭ’നടപടിയെടുക്കും. മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി.

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.