Tuesday, February 19th, 2019

കേന്ദ്രം വഴങ്ങി; കുര്യന്‍ ജോസഫ് സുപ്രീം കോടതി ജഡ്ജിയാവും

ന്യൂഡല്‍ഹി: മലയാളിയായ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം സമര്‍പ്പിച്ച രണ്ടാമത്തെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമന ശുപാശയോടൊപ്പം തന്നെ ജസ്റ്റിസ് ജോസഫിന്റെ നിയമനവും അംഗീകരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കെ.എം ജോസഫിന്‍േറത് ഒഴികെ മറ്റ് രണ്ടുപേരുടെയും നിയമനശിപാര്‍ശ കേന്ദ്രം അംഗീകരിച്ചുവെന്ന് … Continue reading "കേന്ദ്രം വഴങ്ങി; കുര്യന്‍ ജോസഫ് സുപ്രീം കോടതി ജഡ്ജിയാവും"

Published On:Aug 3, 2018 | 9:34 am

ന്യൂഡല്‍ഹി: മലയാളിയായ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം സമര്‍പ്പിച്ച രണ്ടാമത്തെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമന ശുപാശയോടൊപ്പം തന്നെ ജസ്റ്റിസ് ജോസഫിന്റെ നിയമനവും അംഗീകരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കെ.എം ജോസഫിന്‍േറത് ഒഴികെ മറ്റ് രണ്ടുപേരുടെയും നിയമനശിപാര്‍ശ കേന്ദ്രം അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങള്‍ പിടിച്ചുവെച്ചതിനു ശേഷമാണ് കെ.എം ജോസഫിന്റെ നിയമനം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി റദ്ദാക്കിയതോടെയാണ് ജസ്റ്റിസ് ജോസഫ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്.
കൊളീജിയം ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരിക്കല്‍ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും നിയമിക്കണം എന്നതാണ് ചട്ടം. കഴിഞ്ഞ ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരയ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. ഈ ശിപാര്‍ശ ഏറെ വെച്ചുതാമസിപ്പിക്കുന്നതില്‍ വ്യാപകമായ പരാതിയുയര്‍ന്നപ്പോള്‍ ഇന്ദു മല്‍ഹോത്രയെ മാത്രം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജോസഫിനെ തള്ളുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    6 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    7 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    7 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    8 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു