Wednesday, September 26th, 2018

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടം കുര്‍ത്തയും പൈജാമയും; പെണ്‍കുട്ടികള്‍ക്ക് ലെയ്‌സ് ചുരിദാര്‍

ചെറിയ പെരുനാളിനണിയാന്‍ പുത്തന്‍ വസ്ത്രങ്ങളെടുക്കുന്ന തിരക്കിലമരുകയാണ് നഗരം. പെരുന്നാള്‍ വിപണി സജീവമാണ്. പുത്തനുടുപ്പില്‍ സുഗന്ധ ദ്രവ്യം പൂശിയാണ് പുരുഷന്മാരും കുട്ടികളും പെരുനാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുക്കേണ്ടത്. പെരുന്നാളിനായി സ്ത്രീകളും പുതിയ വസ്ത്രങ്ങള്‍ കരുതും. കുര്‍ത്തയും പൈജാമയും ഉള്‍പ്പെടെയുള്ളവ ആണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലെയ്‌സ് കൂടുതലുള്ള ചൂരിദാറുകേളടെയാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം. പുരുഷന്മാര്‍ ഭൂരിഭാഗം മുണ്ടും ഷര്‍ട്ടുമാണ് തെരഞ്ഞെടുക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് ചുരിദാറിനു പുറമെ സാരിയും അതിന് യോജിക്കുന്ന ശിരോവസ്ത്രവുമുള്ള പാക്കേജും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പര്‍ദക്ക് ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്. കുട്ടികള്‍ക്ക് … Continue reading "ആണ്‍കുട്ടികള്‍ക്ക് ഇഷ്ടം കുര്‍ത്തയും പൈജാമയും; പെണ്‍കുട്ടികള്‍ക്ക് ലെയ്‌സ് ചുരിദാര്‍"

Published On:Aug 6, 2013 | 2:35 pm

kurtha lace

ചെറിയ പെരുനാളിനണിയാന്‍ പുത്തന്‍ വസ്ത്രങ്ങളെടുക്കുന്ന തിരക്കിലമരുകയാണ് നഗരം. പെരുന്നാള്‍ വിപണി സജീവമാണ്. പുത്തനുടുപ്പില്‍ സുഗന്ധ ദ്രവ്യം പൂശിയാണ് പുരുഷന്മാരും കുട്ടികളും പെരുനാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുക്കേണ്ടത്. പെരുന്നാളിനായി സ്ത്രീകളും പുതിയ വസ്ത്രങ്ങള്‍ കരുതും. കുര്‍ത്തയും പൈജാമയും ഉള്‍പ്പെടെയുള്ളവ ആണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലെയ്‌സ് കൂടുതലുള്ള ചൂരിദാറുകേളടെയാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം.
പുരുഷന്മാര്‍ ഭൂരിഭാഗം മുണ്ടും ഷര്‍ട്ടുമാണ് തെരഞ്ഞെടുക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് ചുരിദാറിനു പുറമെ സാരിയും അതിന് യോജിക്കുന്ന ശിരോവസ്ത്രവുമുള്ള പാക്കേജും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പര്‍ദക്ക് ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്.
കുട്ടികള്‍ക്ക് വിവിധ വര്‍ണങ്ങളിലെ തൊപ്പികള്‍, തൂവാലകള്‍ തുടങ്ങിയവയും വിപണി കീഴടക്കുന്നു. ചെറിയ പെരുന്നാളിന് പുത്തന്‍ വസ്ത്രം എന്നത് വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിര്‍ധനര്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫുകളിലൂടെയും മറ്റും വസ്ത്രങ്ങള്‍ നല്‍കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രൂപക്കുണ്ടായ റെക്കോര്‍ഡും മൂല്യതകര്‍ച്ച, ജില്ലയിലേക്ക് പ്രവാസികളുടെ പണം ഒഴുകുന്നതിന് കാരണായിരുന്നു. ഈ ഉണര്‍വ് വിപണിയില്‍ പ്രതിഫലിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു. പുതിയ വ്യാപാര സ്ഥാപനങ്ങളുടെ വരവും പെരുന്നാള്‍ സ്‌പെഷല്‍ സ്റ്റാളും തുണി വിപണിക്ക് ഊര്‍ജമാകുന്നു. വഴിയോര കച്ചവടവും പൊടിപൊടിക്കുന്നു. റംസാന്‍ തീരുന്നതോടെ പലചരക്ക് കടകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലും തിരക്ക് വ്യാപിച്ചു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈകോ-കണ്‍സ്യൂമര്‍ഫെഡ് ഖാദിബോര്‍ഡ് എന്നിവര്‍ റംസാന്‍-ഓണം മേളകള്‍ തുടങ്ങിയിട്ടുണ്ട്. സാരികളും സില്‍ക്ക് ഇനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ തരം ഖാദി തുണികള്‍, കിടക്കകള്‍, തേന്‍, എണ്ണ സുഗന്ധ ദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ മേളകളില്‍ ലഭ്യമാണ്.

LIVE NEWS - ONLINE

 • 1
  10 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  12 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  13 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  15 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  16 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  18 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  18 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  18 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  19 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു