Wednesday, September 19th, 2018

കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ജയം

Published On:Jul 17, 2017 | 12:35 pm

ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിംലീഗ് പ്രതിനിധി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭ സെക്രട്ടറി സത്യവാചകം ചൊല്ലികൊടുത്തു.
ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ജയം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനെ പരാജയപ്പെടുത്തിയത്.
ലീഗിന്റെ ചരിത്രത്തില്‍ നിയമസഭാംഗമായിരിക്കെ എം.പിയാകുന്ന രണ്ടാമത്തെ നേതാവാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞയോടെ പാര്‍ലമെന്റില്‍ മുസ് ലിം ലീഗിന്റെ പ്രാതിനിധ്യം മൂന്നായി ഉയര്‍ന്നു. നിലവില്‍ ലോക്‌സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീറും രാജ്യസഭയില്‍ പി.വി. അബ്ദുല്‍ വഹാബും ആണ് നിലവില്‍ ലീഗ് പ്രതിനിധി്കള്‍.

 

 

LIVE NEWS - ONLINE

  • 1
    21 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍