Thursday, September 20th, 2018

കുണ്ടറ ആലീസ് വധക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊല്ലം: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ(57) കൊലപ്പെടുത്തിയ കേസിലാണ് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിനു(40) അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(നാല്) വധശിക്ഷ വിധിച്ചത്. കഴുത്തില്‍ മാരകമായി മുറിവേല്‍പിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് വിധി. പ്രതി വിട്ടുവീഴ്ച അര്‍ഹിക്കുന്നില്ലെന്നും സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കണമെന്നും അഭിപ്രായപ്പെട്ടാണ് കൊലപാതകക്കുറ്റത്തിനു(302 വകുപ്പ്) വധശിക്ഷ നല്‍കിയത്. ശിക്ഷ ഹൈക്കോടതി സ്ഥിരീകരിക്കണം. ഭവനഭേദനം, അതിക്രമിച്ചു … Continue reading "കുണ്ടറ ആലീസ് വധക്കേസില്‍ പ്രതിക്ക് വധശിക്ഷ"

Published On:Jul 7, 2018 | 8:00 am

കൊല്ലം: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ(57) കൊലപ്പെടുത്തിയ കേസിലാണ് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിനു(40) അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(നാല്) വധശിക്ഷ വിധിച്ചത്. കഴുത്തില്‍ മാരകമായി മുറിവേല്‍പിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് വിധി. പ്രതി വിട്ടുവീഴ്ച അര്‍ഹിക്കുന്നില്ലെന്നും സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കണമെന്നും അഭിപ്രായപ്പെട്ടാണ് കൊലപാതകക്കുറ്റത്തിനു(302 വകുപ്പ്) വധശിക്ഷ നല്‍കിയത്. ശിക്ഷ ഹൈക്കോടതി സ്ഥിരീകരിക്കണം. ഭവനഭേദനം, അതിക്രമിച്ചു കടക്കല്‍, മോഷണം എന്നീ വകുപ്പുകളിലായി ജീവപര്യന്തം തടവും 11 വര്‍ഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. 2013 ജൂണ്‍ 11ന് ആണു കേസിന് ആസ്പദമായ സംഭവം.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    15 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല