Saturday, January 19th, 2019

കുമ്മനത്തെ വേണ്ട; മിസോറാമില്‍ വ്യാപക പ്രതിഷേധം

കേരളത്തില്‍ കുമ്മനം രാജശേഖരന്‍ മതേതര വിരുദ്ധനാണ്. അത്തരമൊരാള്‍ മിസോറാമില്‍ വേണ്ട.

Published On:Jun 1, 2018 | 3:36 pm

ന്യൂഡല്‍ഹി: സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ മതേതര വിരുദ്ധനാണെന്നും അത്തരമൊരാള്‍ മിസോറാമില്‍ വേണ്ടെന്നുമാണ് ആവശ്യം. അഴിമതി വിരുദ്ധ സഖ്യമായി രൂപീകരിക്കുകയും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്ത പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഒഫ് മിസോറാം (പ്രിസം)ആണ് ഇത്തരമൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് മിസോറാമിലെ എല്ലാ ക്രിസ്തീയ സഭകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രിസം നേതാക്കള്‍ കത്തയച്ചു. വര്‍ഗീയ വാദിയായ കുമ്മനം രാജശേഖരനെ എതിര്‍ക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും പ്രിസം കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കുമ്മനത്തെ എത്രയും പെട്ടെന്ന് സ്ഥാനത്ത് നിന്നും പുറത്താക്കണം. രാജ്യത്തിന്റെ ഭരണഘടനയെപ്പോലും എതിര്‍ക്കുന്ന തരത്തിലുള്ള വര്‍ഗീയ വാദിയാണ് കുമ്മനം. ഹിന്ദു ഐക്യ വേദിയുടെയും ആര്‍.എസ്.എസിന്റെയും ഉന്നത നേതാവായ കുമ്മനം ക്രിസ്ത്യാനികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിന് നിരവധി തെളിവുകളുണ്ട്. 1983ലെ നിലക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് കുമ്മനം. മാത്രവുമല്ല അമേരിക്കന്‍ ക്രിസ്ത്യന്‍ മതപ്രചാരകനായിരുന്ന ജോസഫ് കൂപ്പറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലും 2003ല്‍ അമ്പത് ക്രിസ്ത്യന്‍ മതപുരോഹിതരെ കേരളത്തില്‍ നിന്നും പുറത്താക്കിയതിലും കുമ്മനത്തിന് പങ്കുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍