Saturday, October 21st, 2017

പുന:സംഘടന ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണം: കുമ്മനം

അതോടെ നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിനും പരിഹാരമാവും.

Published On:Oct 12, 2017 | 12:32 pm

കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതോടെ നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിനും പരിഹാരമാവും. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും കുമ്മനം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റലാണ് കുമ്മനം കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവെക്കണം. സ്വയം ആദര്‍ശവാനായി ചമയുന്ന എ.കെ ആന്റണി ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആര്‍ജവം കാണിക്കണം. ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സ്വയം പരിഹാസ്യരായി. കോണ്‍ഗ്രസിന്റെ നടക്കാനിരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണ് നേതാക്കളെന്നും കുമ്മനം പരിഹസിച്ചു.
സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നല്ലതാണ്. പക്ഷേ ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മാര്‍ത്താണ്ഡം കായലിലെ അഴിമതി ചെളിയില്‍ മുങ്ങിക്കുളിച്ച ചാണ്ടിയെ തോളിലെടുത്ത് വച്ചാണ് പിണറായി ഭരിക്കുന്നത്.
ലൗജിഹാദ് കേരളത്തിലുണ്ട്. കമ്യൂണിസ്റ്റ് കുടുംബങ്ങളും അതിന് ഇരകളാകുന്നുണ്ട്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കൊടി കൈയിലേന്തിയവളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്യൂണിസ്റ്റായിരുന്നു.
അഖിലയുടെ ഭര്‍ത്താവിന്റെ തീവ്രവാദ ബന്ധങ്ങളെപ്പറ്റി വ്യക്തമായ തെളിവ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

  • 1
    9 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    27 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    32 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    32 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    58 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ