കുമ്മനം ഉള്‍പ്പെടെ നാലു നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

Published:December 17, 2016

kummanam-rajasekharan-full-image

 

തിരു: തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും, കേരളത്തിലെ ഒരു രാഷ്ര്ടീയ പാര്‍ട്ടിയില്‍നിന്നും വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നാലു ബിജെപി നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കും. കുമ്മനത്തെ കൂടാതെ മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ക്കാണ് സുരക്ഷ നല്‍കാന്‍ തീരുമാനമായതെന്നാണ് വിവരം.
13 സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍മാര്‍ അടങ്ങുന്ന നാലു സംഘങ്ങളായിരിക്കും ഇവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തുക. നേതാക്കളുടെ പൊതുപരിപാടികളുടെ ചുമതല, വീടിന്റെ കാവല്‍ എന്നിവ ഇനി സുരക്ഷ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തിലായിരിക്കും. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ ചീഫ് പ്രോട്ടോകോള്‍ ഓഫീസറുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
നേരത്തേ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. തീവ്രവാദ സംഘടനയില്‍നിന്നു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്കും സുരക്ഷ ഒരുക്കിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.