Saturday, January 19th, 2019

കുമളിയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം പദ്ധതി നടപ്പാക്കുന്നു

കുമളി: കുമളിയില്‍ നടക്കുന്ന റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകുന്ന അസത്തില്‍ കുമളിയെ മനോഹരിയാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന. എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം, എല്ലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ക്ക് ഒരേ അളവ്, കുമളിയിലേക്ക് സ്വാഗതം പറയുന്ന ബോര്‍ഡുകള്‍ തുടങ്ങി വിവിധങ്ങളായ ആശയങ്ങള്‍ നടപ്പാക്കാനാണ് ആലോചന. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമളി ടൗണിലെ റോഡിന്റെ വീതി കൂട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ടൗണിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെയും മുന്‍ഭാഗം പൊളിച്ചുനീക്കേണ്ടി വന്നു. ഈ കെട്ടിടങ്ങളെല്ലാം പുതുക്കിപ്പണിത് കഴിയുമ്പോള്‍ പെയിന്റിങ് നടത്തേണ്ടതുണ്ട്. അത് … Continue reading "കുമളിയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം പദ്ധതി നടപ്പാക്കുന്നു"

Published On:Oct 16, 2013 | 2:16 pm

കുമളി: കുമളിയില്‍ നടക്കുന്ന റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകുന്ന അസത്തില്‍ കുമളിയെ മനോഹരിയാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന. എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം, എല്ലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ക്ക് ഒരേ അളവ്, കുമളിയിലേക്ക് സ്വാഗതം പറയുന്ന ബോര്‍ഡുകള്‍ തുടങ്ങി വിവിധങ്ങളായ ആശയങ്ങള്‍ നടപ്പാക്കാനാണ് ആലോചന. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമളി ടൗണിലെ റോഡിന്റെ വീതി കൂട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ടൗണിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെയും മുന്‍ഭാഗം പൊളിച്ചുനീക്കേണ്ടി വന്നു. ഈ കെട്ടിടങ്ങളെല്ലാം പുതുക്കിപ്പണിത് കഴിയുമ്പോള്‍ പെയിന്റിങ് നടത്തേണ്ടതുണ്ട്. അത് ഒരേ നിറമായാല്‍ ഏകീകൃത കളര്‍കോഡ് എന്ന ആശയം നടപ്പാകും. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പുതുതായി സ്ഥാപിക്കുന്ന ബോര്‍ഡുകളുടെ കാര്യത്തിലും ഏകീകരണം സാധ്യമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷിബു എം തോമസ്, തേക്കടി ഡപ്യൂട്ടി ഡയറക്ടര്‍ സജ്ഞയന്‍കുമാര്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ആലോചനയിലാണ് ഈ നവീന ആശയം ഉദിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് കഴിഞ്ഞ ദിവസം വ്യാപാരഭവനില്‍ യോഗം വിളിച്ചുചേര്‍ത്തു. ടൗണ്‍ ബ്യൂട്ടിഫിക്കേഷനും ടൂറിസം വികസനവും എന്ന വിഷയം ചര്‍ച്ച ചെയ്യാനായി പഞ്ചായത്ത് പ്രസിഡന്റ് എസ്പി രാമറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനം, പൊലീസ്, ടൂറിസം വകുപ്പ് അധികൃതര്‍, വ്യാപാരി പ്രതിനിധികള്‍, ശുചിത്വ മിഷന്‍, ഹോം സ്‌റ്റേ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍