Wednesday, February 20th, 2019

പാക്കിസ്ഥാനില്‍ കുല്‍സും ഷെരീഫിന്റെ പിന്‍ഗാമി ആയേക്കും

ഷെരീഫിന്റെ പിന്‍ഗാമിയെ ഇന്നു തീരുമാനിക്കാനിരിക്കെ പാക്കിസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ച നടന്നു വരികയാണ്.

Published On:Jul 29, 2017 | 12:03 pm

ഇസ്ലാമാബാദ്: പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി അയോഗ്യനാക്കിയ പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷരീഫിന്റെ പിന്‍ഗാമിയായി പത്‌നി കുല്‍സും ഷെരീഫിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഷെരീഫിന്റെ ഇളയ സഹോദരന്‍ ശഹബാസ് ശരീഫിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും പഞ്ചാബ് മുഖ്യമന്ത്രിയായ ശഹബാസിനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത് കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. അതിനാല്‍ കുല്‍സും തന്നെ പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിന്‍ഗാമിയെ ഇന്നു തീരുമാനിക്കാനിരിക്കെ പാക്കിസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ച നടന്നു വരികയാണ്.
എന്തായാലും തന്റെ കാബിനറ്റ് അംഗങ്ങള്‍ക്ക് അധികാരം കൈമാറാന്‍ നവാസ് ശരീഫ് ഒരുക്കമല്ല. ഇന്നലെ പാക് സുപ്രീംകോടതി ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ ആണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി പ്രസ്താവിച്ചത്. പാര്‍ലമന്റെ് അംഗം സത്യസന്ധനും നീതിമാനും ആയിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 62ഉം 63ഉം ആധാരമാക്കിയാണ് ശരീഫിനെ കോടതി അയോഗ്യനാക്കിയത്. പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാകുമ്പോള്‍ പ്രധാനമന്ത്രിപദത്തില്‍ തുടരാനാകില്ലെന്ന് ജസ്റ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി. ശരീഫിനെ അയോഗ്യനാക്കി ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോടും പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രസിഡന്റിനോടും കോടതി നിര്‍ദേശിച്ചു. കോടതിവിധി വന്നയുടന്‍ ഷെരീഫ് തന്റെ രാജി അറിയിക്കുകയായിരന്നു.

 

LIVE NEWS - ONLINE

  • 1
    52 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്