Saturday, September 22nd, 2018

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Published On:Aug 23, 2018 | 9:29 am

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നടത്തും.
ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ സിയാല്‍കോട്ടില്‍ 1923 ആഗസ്റ്റ് 14ന് സിക്ക് കുടുംബത്തിലായിരുന്നു കുല്‍ദീപ് നയ്യാരുടെ ജനനം. സിയാല്‍കോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാല്‍കോട്ട്), എഫ്.സി.കോളേജ് (ലാഹോര്‍), ലോ കോളേജ് (ലാഹോര്‍), മെഡില്‍ സ്‌കൂള്‍ ഒഫ് ജേര്‍ണലിസം (യു.എസ്.എ.) എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യാ വിഭജനത്തിനു ശേഷം നയ്യാരുടെ പിതാവ് ഗുര്‍ബക്ഷും കുടുംബവും ഡല്‍ഹിയില്‍ താമസമാക്കി.
പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അന്‍ജാം’ എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യാര്‍ മാദ്ധ്യമ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലെ ഇല്ലിനോയിയിലെ മെഡില്‍ സ്‌കൂള്‍ ഒഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം കുറച്ചുകാലം കേന്ദ്ര സര്‍വീസില്‍ ജോലി നോക്കി. അടിയന്തരാവസ്ഥ കാലത്ത് നയ്യാര്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന് എതിരായതിനാല്‍ തന്നെ ഇതിന്റെ പേരില്‍ ജയില്‍വാസവും അനുഭവിച്ചു.
1990ല്‍ അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി നിയമിതനായി. 1996ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയായി. അടുത്ത വര്‍ഷം രാജ്യസഭാംഗമായി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    17 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള