കാന്‍സറിനെ ചെറുക്കാന്‍ കുടംപുളിയും ചക്കയും

Published:July 11, 2016

Kudampuli and Jackfruit Full

 

 

 

 

നമ്മുടെ ചക്കയും കുടംപുളിയും അത്ര ചില്ലറക്കാരല്ല കേട്ടോ. നാട്ടിന്‍ പുറങ്ങളിലും മറ്റും ഇവ യഥേഷ്ം കാണുമെന്നതിനാല്‍ നാം ഇവയെ നിസാരമായി കാണാറുണ്ട്. എന്നാല്‍ ഇവയുടെ ഗുണങ്ങളറിഞ്ഞാല്‍ നാം ഞെട്ടും. അര്‍ബുദം വരാതിരിക്കാന്‍ തീര്‍ച്ചയായും ശീലിക്കേണ്ട ആഹാരങ്ങളാണ് ചക്കയും കുടംപുളിയും.
കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക. കൊല്ലം ആയുര്‍വേദ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സി.എ രവീന്ദ്രന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. പ്രകൃതി ഓരോ കാലത്തും ഓരോ കായ്കനികള്‍ നല്‍കും. അതതു കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്.
അതുപോലെ തന്നെ ഭക്ഷണക്കൂട്ടുകളില്‍ കുടംപുളി ഉപയോഗിച്ചാല്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടും. ചക്കക്കുരു ഉപയോഗിച്ച് കുട്ടികള്‍ക്കായി തയാറാക്കാവുന്ന ടോണിക്കും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ചക്കക്കുരുവിന്റെ കരിന്തൊലി കളയരുത്. ഇതിലാണ് ഔഷധമൂല്യമുള്ളത്. ചക്കക്കുരു മണലില്‍ ഇട്ടു നനയാതെ സൂക്ഷിച്ചുവെക്കണം. നാളുകള്‍ക്ക് ശേഷം ഇതെടുത്ത് വറുത്ത് പുറത്തെ തൊലി കളയണം. കരിന്തൊലി കളയാതെ ഉരലില്‍ ഇട്ടുപൊടിച്ചു ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് ഈ ടോണിക്ക് കൊടുക്കുന്നതും രോഗപ്ര

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.