Tuesday, September 17th, 2019

125 ഡ്യൂക്കിന്റെ വില കെടിഎം കൂട്ടി

അയ്യായിരം രൂപ കൂടി ബേബി ഡ്യൂക്കിന് വര്‍ധിച്ചു. 1.30 ലക്ഷം രൂപയ്ക്കാണ് കെടിഎം 125 ഡ്യൂക്ക് ഇനി വില്‍പ്പനയ്ക്ക് എത്തുക

Published On:Jun 6, 2019 | 11:35 am

125 ഡ്യൂക്കിന്റെ വില കെടിഎം കൂട്ടി. ഈ വര്‍ഷം ഏപ്രിലില്‍ 125 ഡ്യൂക്കില്‍ ആദ്യ വിലവര്‍ധനവ് നടപ്പിലായി. 1.18 ലക്ഷം രൂപയുണ്ടായിരുന്ന ബൈക്കിന് ഏഴായിരം രൂപ കമ്പനി അന്ന് കൂട്ടി. രണ്ടുമാസം കഴിയും മുന്‍പേ ഇപ്പോള്‍ വീണ്ടും 125 ഡ്യൂക്കിന്റെ വില കെടിഎം വര്‍ധിപ്പിച്ചിരിക്കുകയാണ്. അയ്യായിരം രൂപ കൂടി ബേബി ഡ്യൂക്കിന് വര്‍ധിച്ചു. 1.30 ലക്ഷം രൂപയ്ക്കാണ് കെടിഎം 125 ഡ്യൂക്ക് ഇനി വില്‍പ്പനയ്ക്ക് എത്തുക. എന്നാല്‍, വില വര്‍ധനവിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രാരംഭ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ RC125 മോഡലിനെയും കെടിഎം വൈകാതെ ഇങ്ങോട്ടു കൊണ്ടുവരും. 125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് RC125. രാജ്യത്തെ ഏറ്റവും വില കൂടിയ 125 സിസി ബൈക്കായാകും കെടിഎം RC125 അറിയപ്പെടുക. എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ട്രെല്ലിസ് ഫ്രെയിം, WP അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, WP മോണോഷോക്ക്, 17 ഇഞ്ച് അലോയ് വീലുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ടാവും കെടിഎം RC125 -ന്.

LIVE NEWS - ONLINE

  • 1
    9 hours ago

    രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

  • 2
    11 hours ago

    കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

  • 3
    13 hours ago

    അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

  • 4
    14 hours ago

    കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

  • 5
    16 hours ago

    ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

  • 6
    17 hours ago

    വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

  • 7
    17 hours ago

    പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

  • 8
    18 hours ago

    പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

  • 9
    18 hours ago

    പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും