Saturday, February 23rd, 2019

സ്പീക്കറുടെ വേദി തകര്‍ത്ത സംഭവം; മന്ത്രി ജലീലിന്റെ മാപ്പപേക്ഷ വിവാദമാവുന്നു

കഴിഞ്ഞദിവസം എടപ്പാളില്‍ അധ്യാപകര്‍ക്ക് നടത്തിയ ഏകദിന ശില്‍പശാലയിലായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ മാപ്പപേക്ഷ.

Published On:Jul 4, 2018 | 9:54 am

തിരു: ബാര്‍ കോഴ ആരോപണത്തില്‍പെട്ട കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാന്‍ നിയമസഭയില്‍ എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മാപ്പിരന്ന മന്ത്രി കെ.ടി. ജലീലിന്റെ നടപടി വിവാദമാവുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ കെ.ടി. ജലീല്‍ ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തത്. വി. ശിവന്‍കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍വലിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഏറ്റുപറച്ചില്‍.
ബാര്‍ കോഴ ആരോപണത്തെ അപ്പാടെ തള്ളിപ്പറയാന്‍ ജലീലിന്റെ പ്രസ്താവന യു.ഡി.എഫിന് സഹായകമാവുമോ എന്ന ആശങ്ക സി.പി.എം നേതാക്കള്‍ക്കുണ്ട്. എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ പോരാട്ടമായി മാറിയ സമരമാണ് അത്. ജലീല്‍ നിലപാട് മാറ്റിയതാവുമെന്നാണ് നേതാക്കളുടെ സംശയം.
അധ്യാപകനായതിന്റെ പേരില്‍ മാപ്പ് പറഞ്ഞുവെന്ന് ജലീല്‍ പറയുമ്പോള്‍ ‘താന്‍ 36 വര്‍ഷം അധ്യാപകനായിരുന്നു’വെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.കെ. കുഞ്ഞമ്മത് പറഞ്ഞു. സി.പി.എമ്മും എല്‍.ഡി.എഫും നിലപാട് മാറ്റിപ്പറയാത്ത കാലത്തോളം തങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും വിഷയങ്ങളില്‍ നിലപാട് പറയാന്‍ നേതൃത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെക്കൂടാതെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സംസ്ഥാന സമിതിയംഗം വി. ശിവന്‍കുട്ടി, കെ. കുഞ്ഞമ്മത്, സി.പി.ഐ നേതാവ് കെ. അജിത് എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞദിവസം എടപ്പാളില്‍ അധ്യാപകര്‍ക്ക് നടത്തിയ ഏകദിന ശില്‍പശാലയിലായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ മാപ്പപേക്ഷ. സ്പീക്കറുടെ വേദി തകര്‍ത്തത് അടക്കമുള്ള സംഭവത്തില്‍ അധ്യാപകനായ താന്‍ പങ്കെടുത്തതില്‍ അധ്യാപകസമൂഹത്തോടും വിദ്യാര്‍ഥികളോടും ആത്മാര്‍ഥമായി മാപ്പ് അപേക്ഷിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ‘അധ്യാപകന്‍ എന്നനിലയില്‍ ഏറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു അത്. അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാറ്റിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം നടത്തുന്നതെ’ന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം