Saturday, January 19th, 2019

പലിശ വാങ്ങുന്നത് നിഷിദ്ധമെന്ന് മന്ത്രി ജലീല്‍

സംസ്ഥാനത്തെ ആദ്യ പലിശ രഹിത ബാങ്കിംഗ് സംവിധാനമാണ് കണ്ണൂരിലെ ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി.

Published On:Jul 25, 2017 | 10:53 am

കണ്ണൂര്‍: ഏത് സഹചര്യത്തിലും പലിശ വാങ്ങുന്നത് ഇസ്സാം മത വിശ്വാസികള്‍ക്ക് നിഷിദ്ധമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. പണം ഉദ്ദേശിച്ച ലക്ഷ്യത്തിന് തന്നെ ഉപയോഗപ്പെടുത്തുമെന്ന വിശ്വാസം ഇടതുപക്ഷ ആഭിമുഖ്യമില്ലാത്തവരെ പോലും ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ തുടക്കമായ പലിശ രഹിത ബാങ്കിംഗ് സംവിധാനമായ ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റിയുടെ ഷെയര്‍ സമാഹരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ജലീല്‍. പദ്ധതി ലക്ഷ്യമായി പറയുന്ന മാംസ സംസ്‌കരണത്തിന് സൊസൈറ്റി ഊന്നല്‍ നല്‍കും. അതുവഴി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാനും ആവശ്യക്കാര്‍ക്ക് വൃത്തിയുള്ള മാംസം നല്‍കാനും കഴിയും. കൂടാതെ കശാപ്പ് മൃഗങ്ങളെ വളര്‍ത്തല്‍ വലിയ ഉപജീവനമാര്‍ഗമായി മാറ്റാനും സാധിക്കും. കുടുംബ ശ്രീകള്‍ വഴി മാംസ വില്‍പ്പനക്കും സാധ്യതയുണ്ട്. എല്ലാത്തിനുമുപരി മാംസാഹാരത്തിനെതിരെ രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റ് ആക്രമത്തിന് നേരെയുള്ള മറുപടിയായും ഈ സംരംഭം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൊസൈറ്റിയുടെ ഓഹരിയെടുക്കാന്‍ ആഗ്രഹമുള്ള ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ പേരിലായിരിക്കണം ഈ ഒാഹരിയെന്ന് പറഞ്ഞ് മന്ത്രി ജലീലും ഒരു ഓഹരിയെടുത്തു.
സംസ്ഥാനത്തെ ആദ്യ പലിശ രഹിത ബാങ്കിംഗ് സംവിധാനമാണ് ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി. കണ്ണൂര്‍ മുസ്ലിം ജമാഅത്് പ്രസിഡന്റ് ഡോ.പി സലീമിന് ആദ്യ ഓരഹി നല്‍കിയാണ് മന്ത്രി ജലീല്‍ ഓഹരി സമാഹരണം ഉദ്ഘാടനം ചെയ്തത്. നിര്‍മാണ വ്യാപാര വ്യവസായ മേഖല സംരംഭങ്ങള്‍ക്കൊപ്പം സന്നദ്ധ സേവനവും സൊസൈറ്റിയുടെ ലക്ഷ്യമാണ്. സൊസൈറ്റി ബൈലോ അംഗീകരിക്കുന്ന എല്ലാവര്‍ക്കും ജാതിമതഭേദമന്യേ സൊസൈറ്റിയില്‍ ഒഹരിയെടുക്കാമെന്നും നിക്ഷേപം നടത്തി പങ്കാളിയാകാമെന്നും ചീഫ് പ്രമോട്ടര്‍ എം ഷാജര്‍ പറഞ്ഞു.
ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സിക്രട്ടറി പി ജയരാജന്‍, സഹകരണ സംഘം അസി രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, ഒടി ജാഫര്‍ എന്നിര്‍ സംസാരിച്ചു.

 

LIVE NEWS - ONLINE

 • 1
  6 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  8 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  10 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  13 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  14 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  14 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  14 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  14 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  16 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍