Wednesday, October 16th, 2019

ലോക ബാങ്കിന് സംതൃപ്തി; ജനങ്ങള്‍ക്കില്ല

രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്ന തലശ്ശേരിവളവുപാറ കെ എസ് ടി പി റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ലോക ബാങ്ക് സംഘത്തിന് സംതൃപ്തിയായെന്ന് റിപ്പോര്‍ട്ട്. ലോകബാങ്ക് സംഘം കള്‍റോഡ്വളവുപാറ റീച്ചിലാണ് സന്ദര്‍ശനം നടത്തിയത്. റോഡ് പണിയിലും ഇരിട്ടി പാലത്തിന്റെ പൈലിങ്ങ് പൂര്‍ത്തിയായതിലും ഇരിട്ടിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുമാണ് സംഘത്തിന് തൃപ്തി. ലോകബാങ്ക് സംഘം ഇന്ന് കള്‍റോഡ്തലശ്ശേരി റീച്ചിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തും. സംഘം ഓരോതവണ കെ എസ് ടി പി റോഡ് നിര്‍മ്മാണം പരിശോധിക്കാനെത്തുമ്പോഴും സംതൃപ്തിയോടെ തിരിച്ചു പോകുകയാണ് പതിവ്. … Continue reading "ലോക ബാങ്കിന് സംതൃപ്തി; ജനങ്ങള്‍ക്കില്ല"

Published On:Apr 9, 2019 | 2:24 pm

രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്ന തലശ്ശേരിവളവുപാറ കെ എസ് ടി പി റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ലോക ബാങ്ക് സംഘത്തിന് സംതൃപ്തിയായെന്ന് റിപ്പോര്‍ട്ട്. ലോകബാങ്ക് സംഘം കള്‍റോഡ്വളവുപാറ റീച്ചിലാണ് സന്ദര്‍ശനം നടത്തിയത്. റോഡ് പണിയിലും ഇരിട്ടി പാലത്തിന്റെ പൈലിങ്ങ് പൂര്‍ത്തിയായതിലും ഇരിട്ടിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുമാണ് സംഘത്തിന് തൃപ്തി.
ലോകബാങ്ക് സംഘം ഇന്ന് കള്‍റോഡ്തലശ്ശേരി റീച്ചിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തും. സംഘം ഓരോതവണ കെ എസ് ടി പി റോഡ് നിര്‍മ്മാണം പരിശോധിക്കാനെത്തുമ്പോഴും സംതൃപ്തിയോടെ തിരിച്ചു പോകുകയാണ് പതിവ്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. പക്ഷെ ഈ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് അത്ര തൃപ്തി പോര. കഴിഞ്ഞ സപ്തംബറില്‍ പണി പൂര്‍ത്തിയാക്കേണ്ട 55 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് പദ്ധതിയിലുള്‍പ്പെട്ട ഏഴു പാലങ്ങളുടെ പണി യഥാസമയം പൂര്‍ത്തിയാകാത്തതിലുള്ള വിഷമങ്ങള്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുകയാണ്. എരഞ്ഞോളി പാലം പണി തുടങ്ങിയത് മുതല്‍ ശനിദശയാണ്. ആദ്യത്തെ കരാറുകാരന്‍ യഥാസമയം ഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ പാതിവഴിക്ക് ഉപേക്ഷിച്ച് പോയി. പുതിയ കരാറുകാരനെ കണ്ടെത്തി വീണ്ടും പണി തുടങ്ങാറായപ്പോഴേക്കും ജലവാഹന സൗകര്യാര്‍ത്ഥം റോഡിന്റെ ഉയരം കൂട്ടണമെന്ന ആവശ്യമുയര്‍ന്നു. വര്‍ഷം മൂന്നിലധികം കഴിഞ്ഞിട്ടും ഈ പാലത്തിന്റെ നിര്‍മ്മാണം ഒച്ചിന്റെ വേഗതയിലാണ്. രാവിലെയും വൈകുന്നേരവും എരഞ്ഞോളി പഴയ പാലത്തില്‍ കൂടിയുള്ള ഗതാഗത തടസം ദിവസേന കൂടിക്കൂടിവരികയാണ്. മെരുവമ്പായി, കണ്ണവം പ്രദേശങ്ങളിലെ പാലം പണി തീര്‍ന്നു. ഇരിട്ടി, കൂട്ടുപുഴ പാലം പണി എന്ന് തീരുമെന്ന് പറയാനാവാത്ത സ്ഥിതി. കര്‍ണാടക സംസ്ഥാനത്തിന്റെ നിസഹകരണവും തടസവാദവുമാണ് കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് വിഘാതമായുള്ളത്. ഇത് നീക്കികിട്ടാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കാര്യമായ നടപടികളില്ലാത്തതിലും യാത്രക്കാര്‍ക്ക് അമര്‍ഷമുണ്ട്. റോഡിന് വീതി കൂട്ടിയെങ്കിലും പഴയ വളവുകള്‍ പലസ്ഥലത്തും അതേപടിയുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ഥലത്തെ റോഡുകളില്‍ ഡിവൈഡറുകളില്ലാത്തതിനാല്‍ യാത്ര സുരക്ഷിതമല്ല. ഇവിടങ്ങളില്‍ സാധനങ്ങള്‍ക്ക് അമിത വേഗതയാണ്. പൂക്കോട് മുതല്‍ മട്ടന്നൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ റോഡ് പണി പൂര്‍ത്തിയായിട്ടില്ല. കൂത്തുപറമ്പ് പുതിയ ബസ്സ്റ്റാന്റിനടുത്ത്, തൊക്കിലങ്ങാടി, നിര്‍മ്മലഗിരി, കരേറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടെക്കൂടെ അനുഭവപ്പെടുന്ന ഗതാഗത തടസം യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കിയിട്ട് മാസങ്ങളായി. നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് മാത്രമല്ല, ഇനി എന്ന് പൂര്‍ത്തിയാകും ഈ പദ്ധതി എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. കെ എസ് ടി പിയുടെ പിലാത്തറപാപ്പിനിശ്ശേരി റോഡ് ഉദ്ഘാടനം നടന്ന് ഗതാഗതം തുടങ്ങിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലേടത്തും ഇപ്പോഴും നടക്കുന്നു. തലശ്ശേരിപുതിയ സ്റ്റാന്റ് മുതല്‍, പഴയ സ്റ്റാന്റ് വരെയുള്ള ഒ വി റോഡിന്റെ നവീകരണവും കെ എസ് ടി പിയെ ആണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇതും പണി ഒച്ചിന്റെ വേഗതയിലായതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ഗതാഗത തടസങ്ങള്‍ തുടരുന്നു. അടുത്ത ഡിസംബറിനകമെങ്കിലും തലശ്ശേരിവളവുപാറ റോഡും ഒ വി റോഡും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കെ എസ് ടി പിക്ക് സന്മനസുണ്ടായാല്‍ നന്നായിരുന്നു. ഇടക്കിടെ വന്ന് സംതൃപ്തി രേഖപ്പെടുത്തുന്നത് കൊണ്ടായില്ല. കാര്യക്ഷമമായ മേല്‍നോട്ടമാണ് ഇവിടെ വേണ്ടത്.

 

LIVE NEWS - ONLINE

 • 1
  29 mins ago

  ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

 • 2
  32 mins ago

  ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

 • 3
  57 mins ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 4
  57 mins ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 5
  59 mins ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

 • 6
  1 hour ago

  തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

 • 7
  1 hour ago

  പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

 • 8
  1 hour ago

  ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

 • 9
  2 hours ago

  സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു