Wednesday, November 21st, 2018

കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍, സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്ക് കൂട്ടി

തിരു: കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍ ജെന്റം ബസ്സുകളുടെയും സൂപ്പര്‍ക്ലാസ് ബസ്സുകളുടെയും നിരക്ക് കൂട്ടി. ഞായറാഴ്ച അര്‍ധരാത്രിമുതല്‍ കൂട്ടിയ നിരക്ക് നിലവില്‍ വന്നു. ലോ ഫേഌര്‍ എയര്‍ കണ്ടിഷന്‍ ബസ്സുകളുടെ മിനിമം നിരക്ക് 10 ല്‍നിന്ന് 15 രൂപയാക്കി. നോണ്‍ എസി ലോ ഫേഌര്‍ നിരക്ക് 5 ല്‍നിന്നും 8 രൂപയാക്കിയും ഉയര്‍ത്തി. 5 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും. സൂപ്പര്‍ എക്‌സ്പ്രസ് ബസ്സുകളുടെ മിനിമം നിരക്ക് 10ല്‍ … Continue reading "കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍, സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്ക് കൂട്ടി"

Published On:Jul 21, 2013 | 7:53 am

തിരു: കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍ ജെന്റം ബസ്സുകളുടെയും സൂപ്പര്‍ക്ലാസ് ബസ്സുകളുടെയും നിരക്ക് കൂട്ടി. ഞായറാഴ്ച അര്‍ധരാത്രിമുതല്‍ കൂട്ടിയ നിരക്ക് നിലവില്‍ വന്നു. ലോ ഫേഌര്‍ എയര്‍ കണ്ടിഷന്‍ ബസ്സുകളുടെ മിനിമം നിരക്ക് 10 ല്‍നിന്ന് 15 രൂപയാക്കി. നോണ്‍ എസി ലോ ഫേഌര്‍ നിരക്ക് 5 ല്‍നിന്നും 8 രൂപയാക്കിയും ഉയര്‍ത്തി. 5 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും.
സൂപ്പര്‍ എക്‌സ്പ്രസ് ബസ്സുകളുടെ മിനിമം നിരക്ക് 10ല്‍ നിന്നും 17 രൂപയായി വര്‍ധിപ്പിച്ചു. നേരത്തെ 15 കിലോമീറ്റര്‍ മിനിമം നിരക്കില്‍ യാത്ര ചെയ്യാമായിരുന്നത് പുതിയ നിരക്കില്‍ 10 ആയി കുറച്ചു. സൂപ്പര്‍ ഡീലക്‌സ് ബസ്സിന്റെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയായും ഹൈടെക് എസി ബസ്സിന്റെ മിനിമം നിരക്ക് 27 ല്‍നിന്ന് 35രൂപയായും വര്‍ധിപ്പിച്ചു. വോള്‍വോ ബസ്സിന്റെ മിനിമം നിരക്ക് 20 കിലോമീറ്ററിന് 35 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 1.20 രൂപയും ഈടാക്കും.

 

LIVE NEWS - ONLINE

  • 1
    3 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 2
    36 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 3
    45 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു