Friday, February 22nd, 2019

കെഎസ്ആര്‍ടിസി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി

പാലക്കാട് : കെഎസ്ആര്‍ടിസി ജില്ലയിലെ നാലു ഡിപ്പോകളിലായി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി. പാലക്കാട് ഡിപ്പോയില്‍ ആകെയുള്ള 86 സര്‍വീസുകളില്‍ 14 എണ്ണം റദ്ദ് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ ഡിപ്പോയില്‍ മൂന്നും വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നു നാലും മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നു അഞ്ചും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബസുകളുടെയും ജീവനക്കാരുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും കുറവാണു സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 33 കണ്ടക്ടര്‍മാരുടെ കുറവാണു പാലക്കാട് ഡിപ്പോയിലുള്ളത്. കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ മൂന്നു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍, … Continue reading "കെഎസ്ആര്‍ടിസി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി"

Published On:Sep 21, 2013 | 6:10 pm

പാലക്കാട് : കെഎസ്ആര്‍ടിസി ജില്ലയിലെ നാലു ഡിപ്പോകളിലായി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി. പാലക്കാട് ഡിപ്പോയില്‍ ആകെയുള്ള 86 സര്‍വീസുകളില്‍ 14 എണ്ണം റദ്ദ് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ ഡിപ്പോയില്‍ മൂന്നും വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നു നാലും മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നു അഞ്ചും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബസുകളുടെയും ജീവനക്കാരുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും കുറവാണു സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 33 കണ്ടക്ടര്‍മാരുടെ കുറവാണു പാലക്കാട് ഡിപ്പോയിലുള്ളത്. കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ മൂന്നു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള രണ്ടും കുറ്റിപ്പുറം, കോഴിക്കോട്, പേഴുങ്കര, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ഓരോന്നും സര്‍വീസുകള്‍ സ്ഥിരമായി റദ്ദാക്കുന്നുണ്ട്. ഡീസല്‍ സബ്‌സിഡിയില്ലാതായതോടെ വന്ന പ്രതിസന്ധിയെ തുടര്‍ന്നു കെഎസ്ആര്‍ടിസി സംസ്ഥാന വ്യാപകമായി സര്‍വീസ് വെട്ടിക്കുറയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ദിനംപ്രതി 20 സര്‍വീസുകളിലധികം ജില്ലയിലെ ഡിപ്പോകളില്‍ നിന്നു റദ്ദാക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം