Thursday, April 25th, 2019

കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു. പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനല്‍ ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ഇന്ധനത്തിലേക്ക് മാറുക. പെട്രോനെറ്റ് എല്‍.എന്‍.ജി അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ 100 മുതല്‍ 150 ബസുകള്‍വരെ ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിലേക്ക്് മാറ്റാനാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലേക്ക് ടാങ്കറുകള്‍വഴി എല്‍.എന്‍.ജി എത്തിക്കാനാണ് ആലോചിക്കുന്നത്. എറണാകുളം ജില്ലയിലെയും സമീപ മേഖലകളിലെയും ഡിപ്പോകളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ, ദീര്‍ഘദൂര ബസുകളിലാണ് ആദ്യഘട്ടത്തില്‍ എല്‍.എന്‍.ജി ഉപയോഗിക്കുക. ഡീസല്‍ … Continue reading "കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു"

Published On:Aug 23, 2013 | 5:15 pm

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി ഇന്ധനത്തിലേക്ക് മാറുന്നു. പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനല്‍ ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ഇന്ധനത്തിലേക്ക് മാറുക. പെട്രോനെറ്റ് എല്‍.എന്‍.ജി അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ 100 മുതല്‍ 150 ബസുകള്‍വരെ ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിലേക്ക്് മാറ്റാനാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലേക്ക് ടാങ്കറുകള്‍വഴി എല്‍.എന്‍.ജി എത്തിക്കാനാണ് ആലോചിക്കുന്നത്.
എറണാകുളം ജില്ലയിലെയും സമീപ മേഖലകളിലെയും ഡിപ്പോകളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ, ദീര്‍ഘദൂര ബസുകളിലാണ് ആദ്യഘട്ടത്തില്‍ എല്‍.എന്‍.ജി ഉപയോഗിക്കുക. ഡീസല്‍ വില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എല്‍.എന്‍.ജി സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
മറ്റ് സര്‍ക്കാര്‍ വാഹനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും എല്‍.എന്‍.ജി ഉപയോഗിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും സജീവമാണ്. നിലവില്‍ കൊച്ചി ടെര്‍മിനലിലത്തെിയ എല്‍.എന്‍.ജിക്ക് യൂനിറ്റിന് 14.5 ഡോളറാണ് വില. മറ്റ് ചെലവ് ഉള്‍പ്പടെ ഇത് 17 ഡോളറിന് അടുത്താവും. ഉപയോഗം വര്‍ധിക്കുന്നതോടെ ഇതിലും കുറച്ച് എല്‍.എന്‍.ജി നല്‍കാനാകുമെന്നാണ് ടെര്‍മിനല്‍ അധികൃതരുടെ പ്രതീക്ഷ. കൊച്ചിയിലെ വീടുകളില്‍ പൈപ്പുകളിലൂടെ പ്രകൃതി വാതകം എത്തിക്കാനുള്ള പദ്ധതി ആദ്യഘട്ടത്തില്‍തന്നെ നടപ്പാക്കാന്‍ ആകുമോയെന്നും പരിശോധിച്ചുവരികയാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം