Monday, August 26th, 2019

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചരക്കു ലോറി കേടായതിനാല്‍ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

Published On:Jul 20, 2019 | 10:28 am

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരി്ട്ടു. ഇന്ന് രാവിലെ 8 .45നാണ് സംഭവം. അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസും കോഴിക്കോട്ടു നിന്ന് ബത്തേരിക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതഗത തടസം നീക്കിയത്.
ഒരു ലോറിയെ മറികടന്നെത്തിയ ബസ് ടൗണ്‍ ടു ടൗണ്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചരക്കു ലോറി കേടായതിനാല്‍ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം