Wednesday, September 19th, 2018

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ 6.15ന് പരിയാരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.

Published On:Aug 6, 2018 | 1:27 pm

കണ്ണൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരം. ഇന്ന് രാവിലെ 6.15ന് പരിയാരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎല്‍15-8212 കെഎസ്ആര്‍ടിസി ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിഎന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്.
അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വര(30)നെയും മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയ വീട്ടില്‍ മോഹനന്‍(49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി.ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ(18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി.സുഹറ(48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യാ കൃഷ്ണന്‍(20), കടന്നപ്പള്ളി ചിറ്റന്നൂരിലെ താഴത്തേടത്ത് ടി.സുരേന്ദ്രന്‍(43), കോറോം മുതിയലത്തെ നെല്ലിയോടന്‍ ദാമോദരന്‍(69), കടന്നപ്പള്ളിയിലെ പുതിയ വീട്ടില്‍ ബി.വിശ്വനാഥന്‍(54), കീഴാറ്റൂര്‍ ചൈത്രം ഹൗസില്‍ എ.വേണുഗോപാലന്‍(55), ചുഴലിയിലെ മാരത്താന്‍ കുമാരന്‍(70), ചെറുപുഴ കോഴിച്ചാലിലെ വെള്ളോറ വീട്ടില്‍ അജിത്ത്(19), ഏഴിലോട്ടെ വയലപ്ര ഹൗസില്‍ വി.വിജയന്‍(53), എരമം നോര്‍ത്തിലെ നീലഞ്ചേരി വീട്ടില്‍ എന്‍.വി.നാരായണന്‍(58), കടന്നപ്പള്ളി ചന്തപ്പുരയിലെ തച്ചര്‍വയല്‍ ഹൗസില്‍ ടി.ലക്ഷ്മണന്‍(49), ഏമ്പേറ്റ് ഐആര്‍സി കോളനിയിലെ മെര്‍ലിന്‍(61), പിലാത്തറ പുണര്‍തം വീട്ടില്‍ ആതിര രവീന്ദ്രന്‍((23), തിരുവനന്തപുരം ടികെഡി റോഡ് ഐശ്വര്യലൈനില്‍ തായമ്പത്ത് ടി.രാമചന്ദ്രന്‍(69), ലോറി ക്ലീനര്‍ തമിഴ്‌നാട് തേനി സ്വദേശി ഇരുളപ്പന്‍ ഗണേശന്‍(38) എന്നിവരാണ് പരിയാരം മെഡിക്കല്‍ കോളജിലുള്ളത്.
ലോറി ഡ്രൈവര്‍ ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറിലേറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല