Friday, February 22nd, 2019

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Published On:Aug 10, 2018 | 3:29 pm

കണ്ണൂര്‍: ദേശീയപാതയില്‍ പരിയാരം കെ.കെ.എന്‍.പരിയാരം സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം കനത്ത മഴയില്‍ നിയന്ത്രണം വിട്ട കെഎസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് മരത്തിലിടിച്ച് കണ്ടക്ടര്‍ക്കും യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
സാരമായി പരിക്കേറ്റ യാത്രക്കാരായ പിണറായിയിലെ പുരുഷുവിന്റെ മകന്‍ രൂപേഷ് (35), സല്‍മാന്‍ (25), കണ്ടക്ടര്‍ മുഴവന്നൂര്‍ കുനപ്പനടിയിലെ ബിജോയ് കുമാര്‍ (39) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ പതിനഞ്ചോളം പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    16 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    21 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    21 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    21 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍