Saturday, September 22nd, 2018

കെ എസ്‌ ആര്‍ ടി സി ബസ്‌ നിര്‍മാണം ചുരുങ്ങി

തിരു: ബസ്‌ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാകാത്തതുമൂലം കെ.എസ്‌.ആര്‍.ടി.സി. ഗാരേജുകളില്‍ നിര്‍മാണം നിലച്ചു. മാസം ഇരുപതോളം ബസ്സുകള്‍ പുറത്തിറക്കിയ ഗാരേജുകള്‍ അഞ്ച്‌ ബസ്സുകള്‍ പോലും പുറത്തിറക്കാനാവാതിരിക്കുകയാണ്‌. സിംഗിള്‍ ഓവര്‍ടൈം പദ്ധതി നിര്‍ത്തലാക്കിയതും ബസ്‌ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. ബസ്സിന്റെ ബോഡി നിര്‍മാണത്തിനാവശ്യമായ തകിടുകള്‍, പ്ലാറ്റ്‌ഫോം നിര്‍മിക്കാനാവശ്യമായ സ്റ്റീല്‍ പ്ലേറ്റുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ്‌ പ്രധാന കാരണം. ഇവ ലഭ്യമല്ലാത്തതിനാല്‍ കോടികള്‍ ലോണെടുത്ത്‌ വാങ്ങിയ ചേസുകള്‍ വെറുതെ കിടന്ന്‌ തുരുമ്പിക്കുകയാണ്‌. ഈ വര്‍ഷം 500 ബസ്സുകള്‍ നിര്‍മിക്കാനാണ്‌ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്‌. ആദ്യ … Continue reading "കെ എസ്‌ ആര്‍ ടി സി ബസ്‌ നിര്‍മാണം ചുരുങ്ങി"

Published On:Jun 29, 2013 | 11:38 am

ksrtc garage full

തിരു: ബസ്‌ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാകാത്തതുമൂലം കെ.എസ്‌.ആര്‍.ടി.സി. ഗാരേജുകളില്‍ നിര്‍മാണം നിലച്ചു. മാസം ഇരുപതോളം ബസ്സുകള്‍ പുറത്തിറക്കിയ ഗാരേജുകള്‍ അഞ്ച്‌ ബസ്സുകള്‍ പോലും പുറത്തിറക്കാനാവാതിരിക്കുകയാണ്‌. സിംഗിള്‍ ഓവര്‍ടൈം പദ്ധതി നിര്‍ത്തലാക്കിയതും ബസ്‌ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. ബസ്സിന്റെ ബോഡി നിര്‍മാണത്തിനാവശ്യമായ തകിടുകള്‍, പ്ലാറ്റ്‌ഫോം നിര്‍മിക്കാനാവശ്യമായ സ്റ്റീല്‍ പ്ലേറ്റുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ്‌ പ്രധാന കാരണം. ഇവ ലഭ്യമല്ലാത്തതിനാല്‍ കോടികള്‍ ലോണെടുത്ത്‌ വാങ്ങിയ ചേസുകള്‍ വെറുതെ കിടന്ന്‌ തുരുമ്പിക്കുകയാണ്‌.

ഈ വര്‍ഷം 500 ബസ്സുകള്‍ നിര്‍മിക്കാനാണ്‌ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്‌. ആദ്യ ഘട്ടത്തില്‍ നിര്‍മാണത്തിനാവശ്യമായ തകിടുകളും പ്ലേറ്റുകളും ഇല്ലാതെ ഇരുന്നൂറിലധികം ചേസുകള്‍ നിര്‍മാണത്തിനായി അയച്ചുതരിയായിരുന്നു. ഇതേത്തുടര്‍ന്ന്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു. മുമ്പ്‌ തൊഴിലാളികള്‍ അധിക സമയ സേവനം ഉപയോഗപ്പെടുത്തി കൂടുതല്‍ ബസ്സുകള്‍ പുറത്തിറക്കിയിരുന്നു. കോര്‍പ്പറേഷന്‍ നഷ്ടത്തിലായതോടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളും അവസാനിപ്പിച്ചു.

കോഴിക്കോട്‌ റീജണല്‍ വര്‍ക്ക്‌ ഷോപ്പില്‍ തകിടും പ്ലേറ്റുമടക്കം പല നിര്‍മാണ സാധനങ്ങളും ലഭ്യമാകുന്നില്ലെന്നും, അതിനാല്‍ കഴിഞ്ഞ മൂന്ന്‌ മാസമായി ഗാരേജില്‍ നിന്ന്‌ ഒരു ബസ്സുപോലും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ 60 ഓളം ചേസുകളില്‍ 24 എണ്ണം മാത്രമാണ്‌ ഇതുവരെ പുറത്തിറക്കാന്‍ സാധിച്ചത്‌. ആലപ്പുഴ മാവേലിക്കരയില്‍ 44 ചേസുകളില്‍ 16 എണ്ണവും. എന്നാല്‍ ചേസുകള്‍ വാങ്ങിക്കാന്‍ ലോണെടുത്ത വകയില്‍ മാസംതോറും കോര്‍പ്പറേഷന്‍ പലിശ അടയ്‌ക്കുന്നുമുണ്ട്‌. ഈ മാസം കാലാവധി തീരുന്ന ബസ്സുകള്‍ക്ക്‌ പകരം പുതിയ ബസ്സുകള്‍ കിട്ടാത്തത്‌ പ്രതിസന്ധിയുണ്ടാക്കും. സര്‍വീസുകളുടെ എണ്ണം കുറക്കേണ്ടിയും വരും. സ്വകാര്യ ലോബികളെ സഹായിക്കാന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ബസ്‌ നിര്‍മാണത്തിലെ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപവുമുണ്ട്‌.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    12 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    14 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    14 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    17 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    21 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    22 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി