പത്തനംതിട്ട: നഗരസഭയിലെ കൊന്നമൂട് മുണ്ടുകോട്ടയ്ക്കല്‍ പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ഇവിടെത്തെ വൈദ്യുതി തടസം മാറ്റുന്നതിനുള്ള പണികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചു. നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി ലഭിക്കുമ്പോള്‍ ഈ ഭാഗത്ത് ദിവസവും മണിക്കൂറുകളോളം കറന്റ് പോകുന്നത് പതിവായിരുന്നു. റാന്നി ഫീഡറുമായിട്ടാണ് ഈഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. റാന്നി ഫീഡറിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ പ്രദേശങ്ങളേയും ബാധിച്ചിരുന്നു. ട്രാന്‍സ്ഫോര്‍മറിലേക്ക് 11 കെ.വി ലൈന്‍ വലിച്ചിരിക്കുന്നത്പാടത്തിലൂടെയാണ്. ഇതും വൈദ്യുതിതടസത്തിന് കാരണമായിരുന്നു. അപകടാവസ്ഥയിലായിരുന്ന തടിപോസ്റ്റുകള് മാറ്റിസ്ഥാപിക്കുന്ന പണികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.