Friday, May 25th, 2018

സെലിബ്രിറ്റിയാകാന്‍ ആരും കഥയെഴുതരുത്: സുധീര

പണ്ട് പ്രൃകൃതിയില്‍ അലിഞ്ഞുകൊണ്ടാണ് കഥകള്‍ എഴുതിയിരുന്നതെങ്കില്‍ ഇന്ന് പ്രകൃതിയില്‍ നിന്ന് അകന്നാണ് കഥകള്‍ എഴുതുന്നത്.

Published On:May 11, 2018 | 12:17 pm

കണ്ണൂര്‍: വായനയുടെ വളക്കൂറുള്ള മണ്ണിലേ നല്ല സൃഷ്ടികള്‍ പിറക്കുകയുള്ളൂ. അതുകൊണ്ട് നല്ല കഥാകൃത്ത് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് വായിക്കണമെന്ന് ചെറുകഥാകൃത്ത് കെ പി സുധീര പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സര്‍ഗ്ഗവസന്തം കഥാക്യാമ്പില്‍ ക്ലാസ് എടുത്ത് സംസാരിക്കുകയായിരുന്നു സുധീര. സര്‍ഗ്ഗാത്മകതയുടെ തീപ്പൊരിയുള്ളവര്‍ മാത്രമേ കഥയെഴുതാന്‍ പാടുള്ളൂ. ആദ്യം ഒരു കഥയെഴുതേണ്ടത് മനസ്സിലാണ്. മനസ്സില്‍ കഥ പൂര്‍ണ്ണമായും പിറന്നതിന് ശേഷമേ അത് കടലാസ്സിലേക്ക് മാറ്റാവൂ. സെലിബ്രറ്റിയാകാന്‍ ആരും കഥയെഴുതരുത്. നമ്മളുടെ സൃഷ്ടി ജനം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ പ്രശസ്തി നമ്മളെ തേടിയെത്തിക്കോളും.
പണ്ട് പ്രൃകൃതിയില്‍ അലിഞ്ഞുകൊണ്ടാണ് കഥകള്‍ എഴുതിയിരുന്നതെങ്കില്‍ ഇന്ന് പ്രകൃതിയില്‍ നിന്ന് അകന്നാണ് കഥകള്‍ എഴുതുന്നത്. സാധാരണക്കാരുടെ വിയര്‍പ്പിന്റെയും ദാരിദ്ര്യത്തിന്റെയും മണ്ണിന്റെയും കഥകള്‍ എഴുതാന്‍ ശ്രമിക്കണം. പുതിയ ഭാഷ, പുതിയ പുതിയ ആശയങ്ങള്‍, പുത്തന്‍ സങ്കേതങ്ങള്‍ എന്നിവ കഥകളില്‍ കൊണ്ടുവരണം. എങ്കിലേ നല്ലൊരു കഥാകൃത്താകാന്‍ കഴിയൂവെന്നും സുധീര പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടന്ന സര്‍ഗ്ഗവസന്തം കഥാക്യാമ്പിന് ഇന്ന് തിരശ്ശീല വീഴും. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മാവിന്‍ തൈ നല്‍കിയാണ് ക്യാമ്പിന് സമാപനം കുറിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    27 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    37 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    54 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി