Wednesday, September 19th, 2018

നഗരത്തില്‍ തീപിടിത്തം

കോഴിക്കോട്: നഗരത്തില്‍ രണ്ട് ഗോഡൗണുകള്‍ കത്തി നശിച്ചു. ലിങ്ക് റോഡ് ജംക്ഷനു സമീപം ദാസ് നായിക് വളപ്പിലെ രണ്ടു കടകള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ തീപിടിച്ചത്. വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ തുണിത്തരങ്ങള്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഓടിട്ട മേല്‍ക്കൂരയുള്ള ഒരു കടയും ഇതിനു അല്‍പം മാറി ഷട്ടറിട്ട മറ്റൊരു കടയിലുമായാണ് സാധനങ്ങള്‍ സൂക്ഷിച്ചത്. ആരോ തീ കൊടുത്തതാണെന്നാണ് സംശയം. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം കത്തിയിട്ടുണ്ട്. 25 മീറ്റര്‍ മാറിയാണ് രണ്ടാമത്തെ ഗോഡൗണ്‍. രണ്ടു കടയില്‍ നിന്നും പരസ്പരം തീ … Continue reading "നഗരത്തില്‍ തീപിടിത്തം"

Published On:Aug 17, 2013 | 4:46 pm

കോഴിക്കോട്: നഗരത്തില്‍ രണ്ട് ഗോഡൗണുകള്‍ കത്തി നശിച്ചു. ലിങ്ക് റോഡ് ജംക്ഷനു സമീപം ദാസ് നായിക് വളപ്പിലെ രണ്ടു കടകള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ തീപിടിച്ചത്. വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ തുണിത്തരങ്ങള്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഓടിട്ട മേല്‍ക്കൂരയുള്ള ഒരു കടയും ഇതിനു അല്‍പം മാറി ഷട്ടറിട്ട മറ്റൊരു കടയിലുമായാണ് സാധനങ്ങള്‍ സൂക്ഷിച്ചത്. ആരോ തീ കൊടുത്തതാണെന്നാണ് സംശയം.
ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം കത്തിയിട്ടുണ്ട്. 25 മീറ്റര്‍ മാറിയാണ് രണ്ടാമത്തെ ഗോഡൗണ്‍. രണ്ടു കടയില്‍ നിന്നും പരസ്പരം തീ പടരാനുള്ള സാധ്യതയും കുറവാണ്. അതിനാലാണ് ആരോ തീ കൊടുത്തതാണെന്ന് സംശയം.
വീടുകള്‍ തോറും കയറി ഇറങ്ങി പ്ലാസ്റ്റിക് പാത്രം നല്‍കി അതിനു പകരം വാങ്ങുന്ന വസ്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചത്. ഇതിനായി വിവിധഭാഗങ്ങളില്‍ പത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ കൊണ്ടുവരുന്ന വസ്ത്രങ്ങള്‍ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.

 

LIVE NEWS - ONLINE

  • 1
    45 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്