Friday, November 24th, 2017

കെഎസ്ആര്‍ടിസി ബസിലെ കൊള്ള; രണ്ടുപേര്‍ കസ്റ്റഡിയില്‍

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം യാത്രക്കാരെ കൊള്ളയടിച്ചത്. പുലര്‍ച്ചെ 2.45ന് ചന്നപട്ടണയിലാണ് സംഭവം.

Published On:Aug 31, 2017 | 8:22 am

കോഴിക്കോട്: കോഴിക്കോട് നിന്നും ഇന്നലെ വൈകിട്ട് കര്‍ണാടകയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരെ അക്രമി സംഘം കൊള്ളയടിച്ചു. ബൈക്കിലെത്തിയ നാലുപേരടങ്ങുന്ന സംഘമാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം യാത്രക്കാരെ കൊള്ളയടിച്ചത്. പുലര്‍ച്ചെ 2.45ന് ചന്നപട്ടണയിലാണ് സംഭവം. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. യാത്ര്ക്കിടെ പ്രാഥമികകൃത്യത്തിനായി ചന്നപട്ടണയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് നാലു പേര്‍ കത്തികളുമായി ബസില്‍ കയറി യാത്രക്കാരുടെ കഴുത്തി കത്തിവെച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും വാങ്ങിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഭയന്നുപോയ യാത്രക്കാര്‍ കൈവശമുണ്ടായിരുന്ന പണവും ധരിച്ചിരുന്ന ആഭരണങ്ങളും അഴിച്ചുനല്‍കി. യാത്രക്കാര്‍ ആരെയും ഇവര്‍ ഉപദ്രവിച്ചില്ല. ഡ്രൈവര്‍ തിരികെ എത്തിയപ്പോഴും ഇവര്‍ ബസിലുണ്ടായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ഇറങ്ങിപ്പോയതെന്ന് ഒരു യാത്രക്കാരന്‍ പറയുന്നു. നാലു പേരില്‍ ഒരാള്‍ ബസിന്റെ മുന്‍വശത്തും ഒരാള്‍ പിന്‍വശത്തും നിലയുറപ്പിച്ചിരുന്നു. ഒരാള്‍ ബൈക്ക് ബസിന് കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ ഭയന്നുപോയെന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ചന്നപട്ടണയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ബസും ചന്നട്ടപട്ടണ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ബംഗലൂരുവിനും മൈസൂരുവിനും മധ്യേയുള്ള സ്ഥലമാണ് ചന്നപട്ടണ. അധികം തിരക്കില്ലാത്ത സ്ഥലമാണിത്. ഈ മേഖലയില്‍ മുമ്പും ആക്രമണവും കൊലപാതകവും നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുവന്നുവെങ്കിലും തിരിച്ചറിയാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കഴിഞ്ഞിട്ടില്ല.

 

 

LIVE NEWS - ONLINE

  • 1
    21 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 2
    26 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 3
    30 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 4
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 5
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 6
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

  • 8
    3 hours ago

    യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം

  • 9
    3 hours ago

    ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു