Thursday, April 25th, 2019

വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡിന് 600 കോടിയുടെ പദ്ധതി: മന്ത്രി

കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെന്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടന്‍ നടത്തും. … Continue reading "വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡിന് 600 കോടിയുടെ പദ്ധതി: മന്ത്രി"

Published On:Jun 29, 2018 | 3:44 pm

കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെന്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടന്‍ നടത്തും. ഗതാഗത കുരുക്ക് രൂക്ഷമായ വടകര മൂരാട് പയ്യോളി പാലങ്ങള്‍ സ്റ്റാന്റ് എലോണ്‍ ആയി ദേശീയപാത വികസനത്തിന് മുമ്പ് നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം