കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് നിന്നും 62 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി റഷീദില്‍ നിന്നുമാണ് 61,98,100 രൂപ പിടികൂടിയത്. കുഴല്പ്പണമാണിതെന്ന് സംശയിക്കുന്നു. നടക്കാവ് പോലീസാണ് ഇയാളെ പിടികൂടിയത്. എസ്ഐ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബു മണശ്ശേരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.