Tuesday, October 16th, 2018

കോഴിക്കോട്-ജിദ്ദ് എയര്‍ സര്‍വിസ് പുനരാരംഭിക്കും

എംബാര്‍ക്കേഷന്‍ പോയന്റും പുനസ്ഥാപിക്കും.

Published On:Oct 12, 2018 | 9:21 am

മലപ്പുറം:  കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ്, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് എന്നിവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് സിംഗ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ എന്നിവര്‍ ചര്‍ച്ച നടത്തി.
റണ്‍വേ നവീകരണത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സര്‍വിസ് അടുത്ത വര്‍ഷം കരിപ്പൂരിലേക്ക് മാറ്റുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യ എം.ഡിയെ സന്ദര്‍ശിച്ചത്. അനുകൂല മറുപടിയാണ് ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    10 mins ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    2 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    9 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു