Wednesday, May 22nd, 2019

കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

രണ്ട് ബൂത്തിലും കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

Published On:Apr 23, 2019 | 9:01 am

തിരു: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരക്ക് പോകുന്നതായി പരാതി. കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമരയുടെ ലൈറ്റ് തെളിയുന്നതായാണ് വോട്ട് രേഖപ്പെടുത്തിയവര്‍ പരാതി ഉന്നയിക്കുന്നത്. ഇതേ തുടര്‍ന്ന് രണ്ട് ബൂത്തിലും കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് ആദ്യം കെണ്ടത്തിയത്. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    16 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    38 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു