Monday, November 19th, 2018

സഞ്ചാരികളെ കാത്ത് കോവളം

    നീലക്കടല്‍ തീരത്ത് പഞ്ചാരമണല്‍ വിരിച്ച് കോവളം വിളിക്കുന്നു… സഞ്ചാരികളെ ഇതിലെ…ഇനിയുടെ ദിവസങ്ങളില്‍ ഇവിടെ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമായിരിക്കും. കഴിഞ്ഞ ദിവസം കോവളത്ത് വിനോദ സഞ്ചാരസീസണിന്റെ വരവറിയിച്ച് ടൂറിസ്റ്റുകളെത്തി. ഊട്ടി സ്‌കൂളിലെ വിദ്യാര്‍ഥി സംഘമാണ് കോവളത്തെ ടൂറസ്റ്റ് സീസണ് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമെത്തിയത്. എല്ലാ വര്‍ഷവും ഊട്ടിയിലെ രാജ്യാന്തര സ്‌കൂളായ ഹെബ്രോണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമെത്തുന്നതോടെയാണ് കോവളത്തെ വിനോദസഞ്ചാര സീസണിന്റെ തുടക്കമാവുക. സംഘത്തിനൊപ്പം അധ്യാപകരും രക്ഷിതാക്കളുമുണ്ടായിരുന്നു.   … Continue reading "സഞ്ചാരികളെ കാത്ത് കോവളം"

Published On:Oct 18, 2013 | 12:37 pm

Kovalam 01

 

 

നീലക്കടല്‍ തീരത്ത് പഞ്ചാരമണല്‍ വിരിച്ച് കോവളം വിളിക്കുന്നു… സഞ്ചാരികളെ ഇതിലെ…ഇനിയുടെ ദിവസങ്ങളില്‍ ഇവിടെ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമായിരിക്കും. കഴിഞ്ഞ ദിവസം കോവളത്ത് വിനോദ സഞ്ചാരസീസണിന്റെ വരവറിയിച്ച് ടൂറിസ്റ്റുകളെത്തി. ഊട്ടി സ്‌കൂളിലെ വിദ്യാര്‍ഥി സംഘമാണ് കോവളത്തെ ടൂറസ്റ്റ് സീസണ് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമെത്തിയത്. എല്ലാ വര്‍ഷവും ഊട്ടിയിലെ രാജ്യാന്തര സ്‌കൂളായ ഹെബ്രോണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമെത്തുന്നതോടെയാണ് കോവളത്തെ വിനോദസഞ്ചാര സീസണിന്റെ തുടക്കമാവുക. സംഘത്തിനൊപ്പം അധ്യാപകരും രക്ഷിതാക്കളുമുണ്ടായിരുന്നു.  Kovalam Beach
ആറു മുതല്‍ 13-ാം തരം വരെ ക്ലാസുകളിലെ കുട്ടികളില്‍ ഏറെയും ഇന്ത്യ-ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. രാവിലെ മുതലുള്ള കടല്‍ക്കുളിയാണു സംഘത്തിന്റെ പ്രധാന വിനോദം. ബീച്ചിലെ വിവിധ ഹോട്ടലുകളില്‍ തങ്ങുന്ന സംഘം ശനിയാഴ്ചയോടെ തിരിച്ചു പോകും.
ഊട്ടി വിദ്യാര്‍ഥി സംഘത്തിനു പിന്നാലെയാണു കോവളത്തെ ടൂറിസം സീസണിന്റെ അരങ്ങൊരുങ്ങുക. സഞ്ചാരികളെ എതിരേല്‍ക്കാനായി ബീച്ചിലെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മറ്റു സ്ഥാപനങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്യന്‍, അമേരിക്കന്‍ സഞ്ചാരികള്‍ക്കു പുറമെ റഷ്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാന സഞ്ചാരികളെയും തീരം പ്രതീക്ഷിക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    8 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    12 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    14 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    14 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’