Friday, January 18th, 2019

കൊട്ടിയൂര്‍ പീഡനം; മൂന്ന് പേരെ കുറ്റവിമുക്തരാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസില്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയാണ് ഒന്നാം പ്രതി.

Published On:Aug 1, 2018 | 1:46 pm

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കുറ്റവിമുക്തരാക്കി. സുപ്രീംകോടതിയാണ് കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ കുറ്റവിമുക്തരാക്കിയത്. ടെസി ജോസഫ്, ആന്‍സി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ വിചാരണ നേരിടണം.
പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രയിലെ സിസ്റ്റര്‍ ടെസി ജോസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസില്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയാണ് ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസ്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    19 hours ago

    രഞ്ജി ട്രോഫി…