Wednesday, November 14th, 2018

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങള്‍ പുറപ്പെട്ടു

ഞായറാഴ്ച്ച രാത്രി നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരില്‍ ഭക്തജനപ്രവാഹം ആരംഭിക്കുക. നെയ്യാട്ടത്തിനുള്ള നെയ്യുകള്‍ 80 ഓളം മഠങ്ങളില്‍ നിന്നാണ് കൊണ്ട് പോകുന്നത്.

Published On:May 25, 2018 | 1:27 pm

കൂത്തുപറമ്പ്: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം ഞായറാഴ്ച്ച നടക്കുന്നതിന്റെ ഭാഗമായി നെയ്യമൃത് സംഘങ്ങള്‍ പുറപ്പെട്ടു. 80 ഓളം മഠങ്ങളില്‍ നിന്നുള്ള നെയ്യമൃത് സംഘങ്ങളാണ് ഇന്ന് കാലത്ത് കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കെ നാടിന്റെ നാനാഭാഗങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായിരിക്കുകയാണ്. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണനയുള്ള ഉത്സവത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങി.
ഞായറാഴ്ച്ച രാത്രി നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരില്‍ ഭക്തജനപ്രവാഹം ആരംഭിക്കുക. നെയ്യാട്ടത്തിനുള്ള നെയ്യുകള്‍ 80 ഓളം മഠങ്ങളില്‍ നിന്നാണ് കൊണ്ട് പോകുന്നത്. 3 ആഴ്ച്ചത്തെ വ്രതത്തിന് ശേഷം തിങ്കളാഴ്ച്ച മഠങ്ങളില്‍ കയറിയ സംഘങ്ങള്‍ ആചാരപൂര്‍വ്വം താമസിച്ചുവന്നത്.നാട്ടില്‍ നിന്നും ശേഖരിക്കുന്ന കൈതോലകള്‍ കൊണ്ട് പ്രത്യേകതരം നാരുകള്‍ ഉണ്ടാക്കിയാണ് നെയ്ക്കിണ്ടികള്‍ ഒരുക്കുന്നത്. വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് കാലത്തു മുതലാണ് നെയ്യമൃത് സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് പുറപെട്ടത് . ശനിയാഴ്ച്ച വൈകിട്ടോടെ മണത്തണ ഗോപുരത്തില്‍ ഒത്തുചേരുന്ന നെയ്യമൃത് സംഘം ഞായറാഴ്ച്ച കാലത്ത് വില്ലിപ്പാലന്‍കുറുപ്പിന്റെയും, തമ്മങ്ങാടന്‍ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലാണ് കൊട്ടിയൂരില്‍ എത്തിച്ചേരുക. മുതിരേരി ക്ഷേത്രത്തില്‍ നിന്നും എത്തിക്കുന്ന വാള്‍ പെരുമാളിന് മുന്നില്‍ എഴുന്നള്ളിച്ചതിന് ശേഷമാണ് നെയ്യാട്ടം നടക്കുക. നൂറ് കണക്കിന് നെയ്ക്കിണ്ടികളില്‍ നിന്നും നെയ്യഭിഷേകം ചെയ്യുന്നതോടെയാണ് 11 മാസക്കാലമായി മൂടിക്കിടക്കുന്ന സ്വയംഭൂവില്‍ പൂജകള്‍ ആരംഭിക്കും. ഇതോടെ കൊട്ടിയൂരില്‍ ഭക്തജനപ്രവാഹത്തിനും തുടക്കമാകും

LIVE NEWS - ONLINE

  • 1
    1 hour ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 5
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 6
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 7
    4 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 8
    4 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    5 hours ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍