Monday, February 18th, 2019

കൊട്ടിയൂര്‍ പീഡനക്കേസ്; മൂന്ന് പ്രതികളുടെ വിടുതല്‍ ഹരജി തള്ളി

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരുടെ ഹരജിയാണ് ജഡ്ജ് പി എന്‍ വിനോദ് തള്ളിയത്.

Published On:May 25, 2018 | 1:47 pm

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി വിചാരണ കോടതിയായ തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വീണ്ടും തള്ളി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരുടെ ഹരജിയാണ് ജഡ്ജ് പി എന്‍ വിനോദ് തള്ളിയത്.
കൊട്ടിയൂര്‍ നീണ്ടു നോക്കിയിലെ പള്ളി വികാരിയായിരുന്ന ഫാദര്‍. റോബിന്‍ വടക്കുംചേരിയാണ് മുഖ്യ പ്രതി. പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പഠനത്തിനെത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വൈദികനെ കൂടാതെ 9 പ്രതികളാണുള്ളത്. പേരാവൂര്‍ പോലിസ് അന്വേഷണം നടത്തി തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിറകെ ഇപ്പോള്‍ ഹരജി സമര്‍പ്പിച്ച മൂന്ന് പേരും തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് തലശ്ശേരി കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചുവെങ്കിലും കഴിഞ്ഞ ദിവസം ഇത് പരമോന്നത നീതി പീഠവും തള്ളുകയായിരുന്നു. ഹരജിക്കാരോട് വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവരും തലശ്ശേരി കോടതിയെ വീണ്ടും സമിപിച്ചത്. വിധി അറിയാന്‍ മൂവരും ഇന്ന് കോടതിയിലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചുവച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും