Tuesday, September 25th, 2018

കൊട്ടിയൂരില്‍ ഭക്തജനത്തിരക്ക്

18 നാണ് മകം കലം വരവ്. അന്ന് ഉച്ചശീവേലി വരെ മാത്രമേ അക്കരെ സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാകു.

Published On:Jun 16, 2018 | 2:07 pm

കണ്ണൂര്‍: വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം ഭഗവാന് സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പായസ നിവേദ്യം നടത്തിയത്. കരിമ്പനയ്ക്കല്‍ ചാത്തോത്ത് തറവാട്ടു വകയായിരുന്നു ആദ്യ ചതുശ്ശതം നിവേദ്യം. 100 ഇടങ്ങഴി അരി, 100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കിയത്.
രാത്രി പൂജയ്ക്ക്‌ശേഷം മണത്തണയിലെ നാലു തറവാടുകളിലുള്ള സ്ത്രീകള്‍ക്ക് മണിത്തറയില്‍ വെച്ച് അരി നല്‍കും.ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കും.തൃക്കൂര്‍ അരിയളവിന് മാത്രമേ താറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളു. 18 നാണ് മകം കലം വരവ്. അന്ന് ഉച്ചശീവേലി വരെ മാത്രമേ അക്കരെ സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാകു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി