Friday, September 21st, 2018

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്.

Published On:Aug 13, 2018 | 8:35 am

കൊല്ലം: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.50 നായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷം ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    2 mins ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 2
    34 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 3
    56 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 4
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 5
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 6
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 7
    18 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 8
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 9
    21 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം