Tuesday, April 23rd, 2019

കോട്ടയത്തിന്റെ മുഖം മാറ്റാന്‍ വന്‍ വികസനപദ്ധതികള്‍

കോട്ടയം: ജില്ലയുടെ സമഗ്ര വികനത്തിനായി വന്‍ വികസന പദ്ധതികള്‍. 75.89 കോടി രൂപയുടെ വികസനപദ്ധതികളാണ്് ജില്ലാപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. റോഡുകളുടെ പുനരുദ്ധാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, മാലിന്യ നിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയുള്‍പ്പെടെ 613 പദ്ധതികളാണു ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ റോഡുകളുടെ പുരുദ്ധാരണത്തിനായി 7.56 കോടി രൂപ ചെലവഴിക്കും. പട്ടികജാതി ക്ഷേമത്തിന് 12.82 കോടിയുടെയും പട്ടികവര്‍ഗ ക്ഷേമത്തിന് 2.13 കോടിയുടെയും വൃദ്ധര്‍, കുട്ടികള്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 2.48 കോടിയുടേയും പദ്ധതികളാണു വിഭാവന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി … Continue reading "കോട്ടയത്തിന്റെ മുഖം മാറ്റാന്‍ വന്‍ വികസനപദ്ധതികള്‍"

Published On:Aug 14, 2013 | 5:11 pm

കോട്ടയം: ജില്ലയുടെ സമഗ്ര വികനത്തിനായി വന്‍ വികസന പദ്ധതികള്‍. 75.89 കോടി രൂപയുടെ വികസനപദ്ധതികളാണ്് ജില്ലാപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. റോഡുകളുടെ പുനരുദ്ധാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, മാലിന്യ നിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയുള്‍പ്പെടെ 613 പദ്ധതികളാണു ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ റോഡുകളുടെ പുരുദ്ധാരണത്തിനായി 7.56 കോടി രൂപ ചെലവഴിക്കും. പട്ടികജാതി ക്ഷേമത്തിന് 12.82 കോടിയുടെയും പട്ടികവര്‍ഗ ക്ഷേമത്തിന് 2.13 കോടിയുടെയും വൃദ്ധര്‍, കുട്ടികള്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 2.48 കോടിയുടേയും പദ്ധതികളാണു വിഭാവന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 7.25 കോടി ചെലവഴിക്കും. ഇന്ദിരാ ആവാസ് പദ്ധതി പ്രകാരം വീടു നിര്‍മാണത്തിനു രണ്ടു കോടി മാറ്റിവച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 1.65 കോടിയും പട്ടികജാതി കോളനികളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 35 ലക്ഷം രൂപയും ചെലവഴിക്കും.
സ്‌കൂളുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ലാന്റുകളും വൈദ്യൂതിവല്‍കരണത്തിന്റെ ഭാഗമായി സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും. വികലാംഗര്‍ക്കായി വശങ്ങളില്‍ വീലോടു കൂടിയ സ്‌കൂട്ടറും പച്ചക്കറി കൃഷി സ്വയംപര്യാപ്തമാക്കുന്നതിന് 23 ലക്ഷം രൂപയും നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കാണു പച്ചക്കറി കൃഷി നടത്തുന്നതിനു പണം നല്‍കുക. മണര്‍കാട് പ്രാദേശിക കേന്ദ്രത്തോടനുബന്ധിച്ച് 35 ലക്ഷം രൂപമുടക്കി പക്ഷിക്കൂട് എന്ന പേരില്‍ ഫാം ഉള്‍പ്പടെയുള്ളവ ആരംഭിക്കും.
വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയവും അപൂര്‍വ പക്ഷികളുടെ ശേഖരവും ഇവിടെ ഒരുക്കും. ഇന്ദിര ആവാസ് പദ്ധതി പ്രകാരം വീടു വയ്ക്കുന്നതിന് രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ വിശ്രമകേന്ദ്രം ഒരുക്കുന്ന ഹരിവരാസനം, മീനച്ചിലാറിന്റെ സംരക്ഷണത്തിനായുള്ള ഹരിതതീരം പദ്ധതികളും നടപ്പാക്കും. നാടന്‍ കലകളുടെ പ്രോത്സാഹനത്തിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ പഠനസാമഗ്രികള്‍ ഒരുക്കുന്നതിനായി 36 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍