Thursday, April 25th, 2019

കോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; മാണിവിഭാഗത്തിന് സിപിഎം പിന്തുണ

      കോട്ടയം: കേരള കോണ്‍ഗ്രസ്എം എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാക്കി കെ.എം.മാണിക്ക് സി.പിഎമ്മിന്റെ പിന്തുണ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കാന്‍ സി.പി.എം തയാറായിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേര്‍ന്ന് മാണിയെ പിന്തുണക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ … Continue reading "കോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; മാണിവിഭാഗത്തിന് സിപിഎം പിന്തുണ"

Published On:May 3, 2017 | 11:39 am

Kottayam Map Full

 

 

 
കോട്ടയം: കേരള കോണ്‍ഗ്രസ്എം എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാക്കി കെ.എം.മാണിക്ക് സി.പിഎമ്മിന്റെ പിന്തുണ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കാന്‍ സി.പി.എം തയാറായിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേര്‍ന്ന് മാണിയെ പിന്തുണക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പുതിയ നീക്കത്തെ കാണുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. ഇതില്‍ ആറ് പേരും സി.പി.എം അംഗങ്ങളാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നാണ് സി.പി.ഐ തീരുമാനം. ഒരംഗം മാത്രമാണ് സി.പി.ഐക്കുള്ളത്.
കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ നീക്കങ്ങള്‍ക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യു.ഡി.എഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കുമെന്നായിരുന്നു ധാരണ. പിന്നീട് യു.ഡി.എഫ് ബന്ധം കേരള കോണ്‍ഗ്രസ് അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സീറ്റില്‍ നേരത്തെയുള്ള ധാരണ തുടരുകയായിരുന്നു. അതിനിടെയാണ് ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്.
കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിലാണ് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മാണിയെ പുറത്തുനിന്നു പിന്തുണക്കാനാണ് സി.പി.എം തീരുമാനം. സക്കറിയാസ് കുതിരവേലില്‍ ഇതോടെ ജയിക്കുമെന്ന് ഉറപ്പായി.

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു