Sunday, February 17th, 2019

കോട്ടയത്തും കൊല്ലത്തും ഏറ്റുമുട്ടല്‍

കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു … Continue reading "കോട്ടയത്തും കൊല്ലത്തും ഏറ്റുമുട്ടല്‍"

Published On:Jul 8, 2013 | 11:17 am

കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതേ സമയം പ്രതിഷേധത്തെ ചെറുക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കും രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലമാണു മുമ്പുണ്ടാകാത്ത വിധത്തില്‍ ഇപ്പോള്‍ തെരുവില്‍ ഏറ്റുമുട്ടുന്നതെന്നു അറിയുന്നു.
ഏതാനും ദിവസമായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഇടതു യുവജന സംഘടനകള്‍ കരിങ്കൊടികാട്ടി പ്രതിഷേധിച്ചുവരികയാണ്‌. കോട്ടയത്തും കഴിഞ്ഞ ദിവസം തൊടുപുഴയിലും ഇടതു യുവജനസംഘടനാ പ്രവര്‍ത്തകരും യൂത്ത്‌ കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
യൂത്ത്‌ കോണ്‍ഗ്രസുകാരെ രംഗത്തിറക്കി ഇവരെ നേരിടാനുള്ള ശ്രമം പലയിടത്തും സംഘര്‍ഷത്തിനു കാരണമാകുകയാണ്‌. സോളാര്‍ കേസ്‌ സി.ബി.ഐക്കു കൈമാറിയാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള അവസരമുണ്ടാകുമെന്നാണു പ്രതിപക്ഷത്തിന്റെ സംശയം. കേസ്‌ അനന്തമായി നീണ്ടുപോകുന്നതിനും തെളിവു നശിപ്പിക്കുന്ന സാഹചര്യമുണ്ടാകാനും ഇതു സഹായകമാകുമെന്നും യൂത്ത്‌ കോണ്‍ഗ്രസുകാരെ ഉപയോഗിച്ചു നേരിടാന്‍ ശ്രമിച്ചാല്‍ തെരുവുയുദ്ധമുണ്ടാകുമെന്നും പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി അറിയിച്ചു. 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും