Saturday, September 22nd, 2018

കൊറിയയില്‍ ചാര്‍ജിംഗ് റോഡ്

സോള്‍: വാഹനങ്ങള്‍ ഓടുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന അത്യന്താധുനിക ഇലക്ട്രിക് റോഡുകള്‍ കോറിയ വികസിപ്പിച്ചെ ടുത്തു. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും നീളമുള്ള ചാര്‍ജ്ജിംഗ് റോഡ് നിര്‍മിക്കുന്നത്. പ്രത്യേക രീതിയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ ഓടുന്ന റോഡില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളു. നിലവില്‍ ദക്ഷിണ കൊറിയയില്‍ രണ്ട് ബസ്സുകള്‍ ഇത്തരം റോഡുകളില്‍ ഓടുന്നതിന് വേണ്ടി നിര്‍മിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് ബസ്സുകള്‍ കൂടി ഇത്തരത്തില്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ … Continue reading "കൊറിയയില്‍ ചാര്‍ജിംഗ് റോഡ്"

Published On:Aug 13, 2013 | 4:21 pm

korean road reacharg
സോള്‍: വാഹനങ്ങള്‍ ഓടുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന അത്യന്താധുനിക ഇലക്ട്രിക് റോഡുകള്‍ കോറിയ വികസിപ്പിച്ചെ
ടുത്തു. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും നീളമുള്ള ചാര്‍ജ്ജിംഗ് റോഡ് നിര്‍മിക്കുന്നത്. പ്രത്യേക രീതിയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ ഓടുന്ന റോഡില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളു. നിലവില്‍ ദക്ഷിണ കൊറിയയില്‍ രണ്ട് ബസ്സുകള്‍ ഇത്തരം റോഡുകളില്‍ ഓടുന്നതിന് വേണ്ടി നിര്‍മിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് ബസ്സുകള്‍ കൂടി ഇത്തരത്തില്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയ.
ഓണ്‍ലൈന്‍ ഇലക്ട്രിക് വെഹിക്കിള്‍(ഒലെവ്) എന്നാണ് ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പേര്. സാധാരണ ഇലക് ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറിയ ബാറ്ററികളാണ് ഇത്തരം വാഹനങ്ങളില്‍ ഉപയോഗിക്കുക. പദ്ധതികള്‍ക്കെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും ഈ പദ്ധതി ലാഭകരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ദക്ഷിണ കൊറിയയുടെ നീക്കം. മാത്രമല്ല വരും വര്‍ഷങ്ങളില്‍ രാജ്യത്ത് കൂടുതല്‍ റോഡുകള്‍ ഇത്തരത്തില്‍ വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

LIVE NEWS - ONLINE

  • 1
    36 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    46 mins ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    55 mins ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    57 mins ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    60 mins ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    1 hour ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    2 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍