Wednesday, November 21st, 2018

കൂട്ടുപുഴ പാലം: അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം

ലോക ബാങ്ക് സഹായത്തോടെ തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷമായെങ്കിലും ഇനിയും രണ്ട് വര്‍ഷം കൂടിയില്ലാതെ ഇത് പൂര്‍ത്തിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവിലുളള റോഡില്‍ പലയിടത്തായി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഒച്ചിന്റെ വേഗതയിലാണെന്ന് ആക്ഷേപമുണ്ട്്. ഏഴ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ട പദ്ധതിയിലെ സുപ്രധാന പാലമായ കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. കര്‍ണ്ണാടകയിലെ വനം, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച അതിര്‍ത്തി തര്‍ക്കം തീരുമാനമാകാതെ തുടരുകയാണ്. കര്‍ണ്ണാടക വനം, സര്‍വ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇടക്കിടെ പാലം സന്ദര്‍ശിച്ച് … Continue reading "കൂട്ടുപുഴ പാലം: അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം"

Published On:Mar 29, 2018 | 2:18 pm

ലോക ബാങ്ക് സഹായത്തോടെ തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷമായെങ്കിലും ഇനിയും രണ്ട് വര്‍ഷം കൂടിയില്ലാതെ ഇത് പൂര്‍ത്തിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവിലുളള റോഡില്‍ പലയിടത്തായി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഒച്ചിന്റെ വേഗതയിലാണെന്ന് ആക്ഷേപമുണ്ട്്. ഏഴ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ട പദ്ധതിയിലെ സുപ്രധാന പാലമായ കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. കര്‍ണ്ണാടകയിലെ വനം, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച അതിര്‍ത്തി തര്‍ക്കം തീരുമാനമാകാതെ തുടരുകയാണ്. കര്‍ണ്ണാടക വനം, സര്‍വ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇടക്കിടെ പാലം സന്ദര്‍ശിച്ച് അളക്കുകയും സര്‍വ്വേ കല്ലുകള്‍ പുതുതായി സ്ഥാപിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരെ ഈ ഭാഗത്തേക്ക് കാണുന്നതേയില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായി കണക്കാക്കിയത് കൂട്ടുപുഴ പുഴവരെയുള്ള ഭാഗമായിരുന്നു. കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ ആധികാരിക രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് ഇതാണ്. സംസ്ഥാന പുനഃസംഘടനാ വേളയില്‍ ഇരുസംസ്ഥാനങ്ങളും അതിര്‍ത്തിയായി കണക്കാക്കി പാലത്തിനപ്പുറം സര്‍വ്വേ കല്ല് സ്ഥാപിച്ചിരുന്നു. അത് കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ പിഴുതുമാറ്റി പുതിയവ സ്ഥപിച്ചിരിക്കുന്നു.
പാലം നിര്‍മ്മാണത്തില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തിലും റവന്യൂ സെക്രട്ടറി തലത്തിലും ഇടപെടലുകള്‍ നടത്തിയിരുന്നു. പക്ഷെ അനുകൂല തീരുമാനങ്ങള്‍ ഇതേവരെയുണ്ടായില്ല. മന്ത്രിതലത്തിലുള്ള ഇടപെടലുകളില്ലെങ്കില്‍ പാലം നിര്‍മ്മാണം അനിശ്ചിതമായി നീളും. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ രാഷ്ട്രീയ മുതലെടുപ്പാണ് കര്‍ണ്ണാടകയുടെ തര്‍ക്കത്തിന് പന്നിലെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ട് തവണ കര്‍ണ്ണാടക വനംവകുപ്പ് അതിര്‍ത്തിയില്‍ പരിശോധനക്കെത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നടത്താന്‍ തീരുമാനിച്ച സംയുക്ത അതിര്‍ത്തി പരിശോധനക്ക് മുന്നോടിയായുള്ള കര്‍ണ്ണാടക വനം സര്‍വ്വേ വകുപ്പുകളുടെ പരിശോധനയും സര്‍വ്വേ കല്ല് സ്ഥാപിക്കലും ദുരൂഹതയുയര്‍ത്തുന്നു. ഇരു സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ് തലശ്ശേരി -വളവുപാറ റോഡിന്റെ ആധുനിക പരിഷ്‌കരണ പ്രവൃത്തികള്‍. പതിനായിരക്കണക്കിന് കേരളീയര്‍ക്ക് മൈസൂര്‍, ബംഗലുരു യാത്രയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന 55 കി. മീ ദൂരം വരുന്ന ലോക നിലവാരത്തിലുള്ള റോഡ് എത്രയും പെട്ടെന്ന് പണി തീര്‍ക്കാന്‍ അടിയന്തര ഇടപെടലുകള്‍ ഇരു സംസ്ഥാന മന്ത്രിമാരുടെയും ഭാഗത്തുനിന്നുണ്ടാകണം. ഇന്നലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുസംസ്ഥാനങ്ങളും സംയുക്തമായി സഹകരിച്ച് സ്ഥാപിച്ച സര്‍വ്വേ കല്ല് കണ്ടെത്തി. ഇത് കര്‍ണാടക അംഗീകരിച്ചാല്‍ പാലം പണി തുടരാം. അതിനുള്ള സമ്മര്‍ദ്ദമാണ് ഇനി ആവശ്യം. ബന്ദിപൂര്‍ വനമേഖലയില്‍ കൂടിയുള്ള രാത്രിയാത്ര നിരോധനം കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വരുത്തിയ പ്രയാസം ഏറെയാണ്. കൂട്ടുപുഴ പാലം നിര്‍മ്മാണം തടസ്സപ്പെടുത്തിയാല്‍ അതും കേരളത്തിന് ഇരുട്ടടിയാകും. മന്ത്രിതലത്തിലോ രാഷ്ട്രീയമായോ ഉള്ള ഇടപെടലാണ് ലക്ഷ്യം.

LIVE NEWS - ONLINE

 • 1
  4 mins ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 2
  35 mins ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

 • 3
  1 hour ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 4
  1 hour ago

  ബ്രസീലിന് ജയം

 • 5
  1 hour ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 6
  2 hours ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 7
  2 hours ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 8
  3 hours ago

  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

 • 9
  3 hours ago

  ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്