Sunday, November 18th, 2018

കൂത്തുപറമ്പില്‍ ട്രാഫിക് പരിഷ്‌കരണം; ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിച്ചു

      കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര ട്രാഫിക് പരിഷ്‌കരണത്തിന് ട്രാഫിക് ഉപദേശക സമിതിയോഗം തീരുമാനിച്ചു. ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ പിന്നീട് നിര്‍ത്തുന്ന ബസ് സ്റ്റോപ്പുകള്‍ ക്രമീകരിച്ചു. ഇരിട്ടി, പേരാവൂര്‍, ഭാഗത്തേക്കുള്ള ബസുകള്‍ മാര്‍ക്കറ്റ് കഴി ഞ്ഞ് പിലാക്കൂട്ടം മസ്ജിദിന് സമീപം മാത്രമെ നിര്‍ത്താ ന്‍ പാടുള്ളൂ. കണ്ണൂര്‍, വേങ്ങാട്, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്റ് വിട്ടുകഴിഞ്ഞാല്‍ ഗ്രാന്റ് ബേക്കറിക്ക് സമീപമാണ് നിര്‍ത്തേണ്ടത്. ഇതുകഴിഞ്ഞാല്‍ കണ്ണാശുപത്രി റോഡ് ജംഗ്ഷനില്‍ ഐസ് ക്രീം … Continue reading "കൂത്തുപറമ്പില്‍ ട്രാഫിക് പരിഷ്‌കരണം; ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിച്ചു"

Published On:Sep 7, 2016 | 2:18 pm

Koothuparamba Road Full

 

 

 
കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര ട്രാഫിക് പരിഷ്‌കരണത്തിന് ട്രാഫിക് ഉപദേശക സമിതിയോഗം തീരുമാനിച്ചു. ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ പിന്നീട് നിര്‍ത്തുന്ന ബസ് സ്റ്റോപ്പുകള്‍ ക്രമീകരിച്ചു. ഇരിട്ടി, പേരാവൂര്‍, ഭാഗത്തേക്കുള്ള ബസുകള്‍ മാര്‍ക്കറ്റ് കഴി ഞ്ഞ് പിലാക്കൂട്ടം മസ്ജിദിന് സമീപം മാത്രമെ നിര്‍ത്താ ന്‍ പാടുള്ളൂ. കണ്ണൂര്‍, വേങ്ങാട്, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്റ് വിട്ടുകഴിഞ്ഞാല്‍ ഗ്രാന്റ് ബേക്കറിക്ക് സമീപമാണ് നിര്‍ത്തേണ്ടത്. ഇതുകഴിഞ്ഞാല്‍ കണ്ണാശുപത്രി റോഡ് ജംഗ്ഷനില്‍ ഐസ് ക്രീം കടക്ക് മുന്നിലാ യി നിര്‍ത്തണം. തലശ്ശേരി, പാനൂര്‍, ഭാഗത്തേക്കുള്ള ബസുകള്‍ നഗരസഭാ ഓഫീസിന് സമീപം ജുമാമസ്ജിദ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപമാണ് നിര്‍ത്തേണ്ടത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതല്‍ പാലത്തുംകര വരെ അന്തര്‍സംസ്ഥാന പാതയിലും വിന്റേജ് റസിഡന്‍സി മുതല്‍ നഗരം വരെ കണ്ണൂര്‍ റോഡിലും റോഡരികില്‍ ഇരുഭാഗങ്ങൡലും പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു. കണ്ണൂര്‍ റോഡിലും മെയിന്റോഡിലും എമര്‍ജന്‍സി പാര്‍ക്കിംഗിനായി പ്രത്യേക സംവിധാനമൊരുക്കും. ഇന്ന് മുതല്‍ ഈ തീരുമാനങ്ങളടങ്ങിയ നോട്ടീസ് ബസ് ജീവനക്കാര്‍ക്കും മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കും നല്‍കി തുടങ്ങി. എമര്‍ജന്‍സി ഏരിയയില്‍ അഞ്ചോ പത്തോ മിനുട്ട് സമയം വാഹനം നിര്‍ത്തും. അരമണിക്കൂറില്‍ കൂടുതല്‍ നിര്‍ത്തിയിട്ടാല്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.
നഗരത്തില്‍ ഫുട്പാത്ത് കച്ചവടം നിയന്ത്രിക്കാനും ജീപ്പ്, മിനിപിക്കപ്പ് സ്റ്റാന്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. പൂക്കച്ചവടക്കാര്‍ ക്കായി പ്രത്യേകം സ്ഥലം അനുവദിക്കും. നഗരത്തിലെ പാര്‍ക്കിംഗ് മാറ്റി നഗരസഭാ സ്റ്റേഡിയത്തിന് നാലുവശത്തും പാര്‍ക്കിംഗ് സ്ഥലമൊരുക്കും.
ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എസ് ഐ കെ ജെ ബിനോയ്, കമ്മറ്റി കണ്‍വീനര്‍ കെ ധനഞ്ജയന്‍ , നഗരസഭാ വൈസ് ചെയര്‍മാന്‍ എം പി മറിയംബീവി, വിവിധ സംഘടനാ പ്രതിനിധികളായ പി കെ അലി, എന്‍ ധനഞ്ജയന്‍, സി വിജയന്‍, വി കെ ശിവദാസന്‍, അജയകുമാര്‍, യു വി അഷ്‌റഫ്, പി സി പോക്കു, തൂണേരി രവീന്ദ്രന്‍, മാറോളി ശ്രീനിവാസന്‍, കെ സന്തോഷ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി